Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുസ്ഥിരത പുരസ്കാരം:...

സുസ്ഥിരത പുരസ്കാരം: മേയ് 31 വരെ അപേക്ഷ സമർപ്പിക്കാം,ഒക്ടോബറിൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും

text_fields
bookmark_border
സുസ്ഥിരത പുരസ്കാരം: മേയ് 31 വരെ അപേക്ഷ സമർപ്പിക്കാം,ഒക്ടോബറിൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും
cancel

അജ്മാന്‍: അജ്​മാൻ നഗരസഭ ആസൂത്രണ വകുപ്പിന്‍റെ ഹുമൈദ് ബിൻ റാശിദ് ഇന്‍റർനാഷണൽ സുസ്ഥിരത പുരസ്കാരത്തിന്‍റെ മൂന്നാമത്​ എഡിഷനിലേക്ക്​ മേയ് 31വരെ അപേക്ഷ സമർപ്പിക്കാം. നേരത്തെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം ഏപ്രില്‍ 30 വരെയായിരുന്നു. അപേക്ഷകരിൽ നിന്ന്​ ആഗസ്റ്റിൽ ചുരുക്കപ്പട്ടിക തയ്യാറാക്കി ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും.

തുടർന്ന്​ ഇവരിൽ നിന്നുള്ള വിജയികളെ ഒക്ടോബറിൽ അജ്മാൻ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള വിദഗ്ദ്ധരുടെയും ഗവേഷകരുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്യും.

പരിസ്ഥിതി നവീകരണത്തെ പിന്തുണയ്ക്കുന്നതിനും സുസ്ഥിരത, ഹരിത സാങ്കേതികവിദ്യ എന്നിവയിൽ പ്രായോഗിക ശാസ്ത്ര ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി രൂൽകൽപന ചെയ്തതാണ്​ ഹുമൈദ് ബിൻ റാശിദ് ഇന്‍റർനാഷണൽ സുസ്ഥിരത പുരസ്കാരം. അജ്മാൻ വിഷൻ 2030ന്‍റെ ഭാഗമായി പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയാണ്​ ഇതുവഴി ലക്ഷ്യമിടുന്നത്​. പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തെയും കുറഞ്ഞ പാരിസ്ഥിതിക ആഘാതത്തെയും അടിസ്ഥാനമാക്കിയുള്ള സുസ്ഥിര വികസന മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സമകാലിക പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനുള്ള നൂതന സംരംഭങ്ങളെയും പരിഹാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രമുഖ അന്താരാഷ്ട്ര വേദിയാണിത്​. 2018 ൽ ആരംഭിച്ച അവാർഡ്​ ഗവേഷണ ഗുണനിലവാരം, നൂതന ആശയങ്ങൾ, വിത്യസ്ത സംരംഭങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയമായ ഫലങ്ങൾ കൈവരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanGulf NewsSustainability Awardu.a.e
News Summary - Sustainability Award: Applications can be submitted until May 31, the winner will be announced in October
Next Story