Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ നിയമ ലംഘനം;...

കോവിഡ്​ നിയമ ലംഘനം; നിർത്തിവെച്ച ഇൻഡിഗോ സർവീസ്​ നാളെ​ പുനരാരംഭിക്കും

text_fields
bookmark_border
കോവിഡ്​ നിയമ ലംഘനം; നിർത്തിവെച്ച ഇൻഡിഗോ സർവീസ്​ നാളെ​ പുനരാരംഭിക്കും
cancel

ദുബൈ: കോവിഡ്​ നിബന്ധനകൾ പാലിക്കാതെ യാത്രക്കാരെ കയറ്റിയതിനെ തുടർന്ന് ഇൻഡിഗോ വിമാനങ്ങൾക്കേർപെടുത്തിയ വിലക്ക്​ യു.എ.ഇ പിൻവലിച്ചു. വെള്ളിയാഴ്​ച മുതൽ സർവീസ്​ പുനരാരംഭിക്കുമെന്ന്​ ഇൻഡിഗോ അറിയിച്ചു. 24 വരെയായിരുന്നു വിലക്ക്​ ഏർപെടുത്തിയിരുന്നത്​.

യാത്രക്ക്​ നാല്​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആർ ഫലം ഹാജരാക്കാത്ത യാത്രക്കാരെ കയറ്റിയതിനാണ്​ ഒരാഴ്​ചത്തേക്കുള്ള സർവീസുകൾക്ക്​​ വിലക്കേർപെടുത്തിയത്​. ഇതോടെ, ഇൻഡിഗോയിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത യാത്രക്കാർ പ്രതിസന്ധിയിലായിയിരുന്നു.

വ്യാഴാഴ്​ച യാത്ര ചെയ്യേണ്ട പലർക്കും യാത്ര ​െചയ്യാൻ കഴിഞ്ഞില്ല. ചിലർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ്​ സർവീസില്ലെന്ന വിവരം അറിഞ്ഞത്​.

ടിക്കറ്റെടുത്തവർക്ക്​ പണം തിരിച്ച്​ നൽകുക​േയാ മറ്റ്​ വിമാനങ്ങളിൽ സൗകര്യമൊരുക്കുകയോ ചെയ്യുമെന്നും അവർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiGoGulf NewsUAE
News Summary - suspended Indigo service will resume tomorrow
Next Story