പാപ്പരായവർക്ക് പിന്തുണ: കഴിഞ്ഞ വർഷം ചെലവിട്ടത് 3.4 കോടി
text_fieldsഅബൂദബി: വിവിധ കേസുകളിൽ അകപ്പെട്ട് പാപ്പരായ പൗരന്മാരെ പിന്തുണക്കാനായി കഴിഞ്ഞ വർഷം അബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (എ.ഡി.ജെ.ഡി) ചെലവഴിച്ചത് 3.4 കോടി ദിർഹം. വാണിജ്യ, സിവിൽ, വാടക കേസുകളിൽ അകപ്പെട്ടവർക്കും കറക്ഷനൽ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററുകളിലുള്ളവർക്കുമാണ് സാമ്പത്തിക സഹായം വിതരണം ചെയ്തത്.
എ.ഡി.ജെ.ഡിയുടെ സാമൂഹിക ഉത്തരവാദിത്ത സംരംഭത്തിന്റെ ഭാഗമായാണ് നടപടി. സാമൂഹിക സ്ഥിരത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംയോജിത ഐക്യദാർഢ്യ പദ്ധതികൾക്ക് കീഴിൽ വിവിധ സ്ഥാപനങ്ങളുടെ പിന്തുണയോടെയായിരുന്നു സഹായ വിതരണം. സിവിൽ, വാണിജ്യ, വാടക കേസുകളിൽ അകപ്പെട്ടവർക്ക് സാമ്പത്തികമായുള്ള പിന്തുണയാണ് കൂടുതലായും നൽകിയത്.
കൂടാതെ കറക്ഷനൽ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററുകളിലുള്ളവരുടെ മോചനത്തിനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിനായുള്ള സഹായ വിതരണവും ഇതിൽ ഉൾപ്പെടും. ശിക്ഷ കാലാവധിക്കുശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്തവർക്ക് വിമാന ടിക്കറ്റ് അനുവദിക്കുന്നതിനും ഫണ്ട് ചെലവഴിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

