പ്രാദേശിക കാർഷിക മേഖലക്ക് പിന്തുണ: ലുലു ഗ്രൂപ്പിന് യു.എ.ഇയുടെ ആദരം
text_fieldsശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലു ഗ്രൂപ്പിന് സമ്മാനിക്കുന്നു
അബൂദബി: യു.എ.ഇയുടെ കാർഷിക മേഖലയുടെ വികസനത്തിനും സുസ്ഥിരത മുൻനിർത്തിയുള്ള മികച്ച പ്രവർത്തനങ്ങളും പരിഗണിച്ച് ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലു ഗ്രൂപ്പിന് ലഭിച്ചു. എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലിക്ക് അവാർഡ് സമ്മാനിച്ചു.
അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ ലുലുവിന്‍റെ മികച്ച പ്രദർശനങ്ങളും പരിപാടികളും കൂടി പരിഗണിച്ചാണ് അവാർഡ്. ശൈഖ് സായിദ് ഫെസ്റ്റിവലിൽ യു.എ.ഇയുടെ തനത് കാർഷിക ഉത്പന്നങ്ങളുടെ പ്രത്യേകം പ്രദർശനങ്ങളും സ്റ്റാളുകളും ലുലു ഒരുക്കിയിരുന്നു. യു.എ.ഇയിലെ വ്യത്യസ്തമായ പഴം ശേഖരങ്ങൾ, പച്ചക്കറി ഉത്പന്നങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ, സ്പെഷ്യൽ പൗൾട്രി സെക്ഷൻ, തേൻ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം എന്നിവ ശൈഖ് സായിദ് ഫെസ്റ്റിവലിൽ ലുലു അവതരിപ്പിച്ചിരുന്നു.
കൂടാതെ, യു.എ.ഇയുടെ പ്രൗഢമായ പ്രാദേശിക സംസ്കാരം വിളിച്ചോതുന്ന ആകർഷകമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കൂടാതെ, യു.എ.ഇയിലെ കാർഷിക ഉത്പന്നങ്ങളുടെ കൂടുതൽ വിപണനത്തിനായി ലുലു സ്റ്റോറുകളിൽ അൽ ഇമാറാത്ത് അവ്വൽ സ്പെഷ്യൽ സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

