ഇന്ത്യക്ക് പിന്തുണ : ത്രിവർണത്തിൽ കുളിച്ച് യു.എ.ഇ
text_fieldsഇന്ത്യൻ ജനതക്ക് പിന്തുണ അർപ്പിച്ച് യു.എ.ഇയിെല വിവിധ കേന്ദ്രങ്ങൾ ത്രിവർണ പതാക അണിഞ്ഞപ്പോൾ
ദുബൈ: കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന ഇന്ത്യൻ ജനതക്ക് പിന്തുണയുമായി യു.എ.ഇ. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങളും കെട്ടിടങ്ങളും ത്രിവർണമണിഞ്ഞാണ് ഇന്ത്യക്ക് പിന്തുണയർപ്പിച്ചത്. ഞായറാഴ്ച രാത്രി ബുർജ് ഖലീഫയിൽ ഇന്ത്യൻ ദേശീയ പതാക തെളിഞ്ഞിരുന്നു.
'സ്റ്റേ സ്ട്രോങ് ഇന്ത്യ' എന്ന വാക്കുകളും ബുർജിൽ തെളിഞ്ഞു. വെല്ലുവിളികളുടെ നാളിൽ ഇന്ത്യൻ ജനതക്ക് പിന്തുണയും പ്രാർഥനകളും എന്ന് അറിയിച്ചാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദേശീയ പതാകയുടെ നിറമണിഞ്ഞത്. ഇതിന് പിന്നാലെ ദുബൈ ക്രീക്ക്, ഖലീഫ യൂനിവേഴ്സിറ്റി, ദുബൈ ഫ്രെയിം തുടങ്ങിയവയിലും ദേശീയ പതാക തെളിഞ്ഞു. പ്രളയകാലത്തും ഇന്ത്യക്ക് പിന്തുണ അർപ്പിച്ച് ബുർജ് ഖലീഫയിൽ ദേശീയ പതാക തെളിച്ചിരുന്നു. ഇന്ത്യയിലേക്ക് ഓക്സിജൻ കണ്ടെയ്നറുകൾ അയച്ചും യു.എ.ഇ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കണ്ടെയ്നറുകൾ അയക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

