Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ...

യു.എ.ഇ പ്രധാനമന്ത്രിയുടെ ‘എഡ്ജ് ഓഫ് ലൈഫ്’ ക്യാമ്പയിന് പിന്തുണ; പ്രത്യേക നമ്പർ പ്ലേറ്റ് ലേലം ഏഴിന്

text_fields
bookmark_border
യു.എ.ഇ പ്രധാനമന്ത്രിയുടെ ‘എഡ്ജ് ഓഫ് ലൈഫ്’ ക്യാമ്പയിന് പിന്തുണ; പ്രത്യേക നമ്പർ പ്ലേറ്റ് ലേലം ഏഴിന്
cancel

ദുബൈ: ലോകത്താകമാനം കുട്ടികളിലെ പട്ടിണി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘എഡ്ജ് ഓഫ് ലൈഫ് ’ ക്യാമ്പയിന് പിന്തുണയുമായി പ്രത്യേക നമ്പർ പ്ലേറ്റുകളുടെ ലേലം പ്രഖ്യാപിച്ചു. എമിറേറ്റ്സ് ഓക്ഷനുമായി കൈകോർത്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ), ഇ ആൻഡ്, ഡു എന്നിവയുടെ പിന്തുണയോടെ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് (എം.ബി.ആർ.ജി.ഐ) ആണ് ലേലം സംഘടിപ്പിക്കുന്നത്.

മാർച്ച് ഏഴിന് ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ നടക്കുന്ന ലേലത്തിൽ 20 നമ്പറുകളാണ് വിൽപനക്കുണ്ടാവുക. ഡിഡി6, ഡിഡി16, ഡിഡി30, ഡിഡി99, ഡിഡി999, ഡിഡി7000, ഡിഡി22222 എന്നിവയാണ് ഈ നമ്പറുകൾ. ഇത് കൂടാതെ ഇ ആൻഡിന്‍റെയും ഡുവിന്‍റെയും 10 പ്രീമിയം മൊബൈൽ നമ്പറുകളും ലേലം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae rtiuaenewsDubai Road Transport AuthoritySheikh Muhammed bin Rashid Al Maktoum
News Summary - Support for Edge of Life campaign; Special number plate auction for 7th March
Next Story