‘സൂപ്പർ സെയിലി’ന് സമാപനം; ‘ബാക്ക് ടു സ്കൂൾ സെയിൽ’ 31മുതൽ
text_fieldsഷാർജ: ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച ‘സൂപ്പർ സെയിലി’ന് ഷാർജ എക്സ്പോ സെന്ററിൽ സമാപനം. നിരവധി ഓഫറുകളും വിലക്കുറവുമായി കഴിഞ്ഞ മാസം 26ന് ലിസ് എക്സിബിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സൂപ്പർ സെയിൽ 10 ദിവസമാണ് നീണ്ടുനിന്നത്. ഫാഷൻ, വീട്ടുപകരണങ്ങൾ, ലൈഫ് സ്റ്റൈൽ, സ്പോർട്സ് തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങളുടെ വിശാലമായ ശേഖരമാണ് മേളയിൽ ഒരുക്കിയിരുന്നത്. ആദ്യദിനം മുതൽ ധാരാളം സന്ദർശകരാണ് മേളയിലേക്ക് ഒഴുകിയെത്തിയത്.
ലിസ് എക്സിബിഷന്റെ നേതൃത്വത്തിൽ സമ്മർ ‘ബാക്ക് ടു സ്കൂൾ സെയിൽ’ 31 മുതൽ ആരംഭിക്കുന്നുണ്ട്. ആഗസ്റ്റ് 10വരെ നീളുന്ന മേളയിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ആവശ്യമായ ഉൽപന്നങ്ങളുടെ വിശാലമായ കലക്ഷൻ ഒരുക്കും. വേനലവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന പ്രവാസി കുടുംബങ്ങൾക്കും യു.എ.ഇയിൽ തുടരുന്നവർക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയ ‘സൂപ്പർ സെയിലി’ൽ പ്രവാസികളും സ്വദേശികളും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
നെക്സ്റ്റ്, മുജി, ദെബൻഹംസ്, ഫൂട്ലോക്കർ, പിങ്ക്, മതർ കെയർ, അമേരിക്കൻ ഈഗ്ൾ, ബി.ബി.ഇസെഡ്, വിക്ടോറിയാസ് സീക്രട്ട്, പുൾ ആൻഡ് ബിയർ, ബെർഷ്ക, എൽ.സി വൈകികി, അൽ മുഖാലാത് പെർഫ്യൂം, വി പെർഫ്യൂംസ്, സ്കെച്ചേഴ്സ്, സ്പ്ലാഷ് തുടങ്ങിയ ബ്രാൻഡുകൾ സൂപ്പർ സെയിലിൽ അണിനിരന്നു. പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ സമ്മർ ‘ബാക്ടു സ്കൂൾ സെയിലി’ലും ലഭ്യമാകും. മേളയിൽ പ്രവേശനത്തിന് അഞ്ച് ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പാർക്കിങ്ങും സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

