സൂപ്പർബ്രാൻറ് വാർഷിക ആദര സംഗമം 18ന്
text_fieldsദുബൈ: ബ്രാൻറിങ് ലോകത്തെ ഒാസ്കാർ എന്നറിയപ്പെടുന്ന സൂപ്പർബ്രാൻറ്സ് അവാർഡ് വാർഷിക ആദര സംഗമം ഇൗ മാസം 18ന് ദുബൈയി ൽ നടക്കും.
രാജ്യത്തെ വിവിധ മേഖലകളിലെ 43 പ്രമുഖ ബ്രാൻറുകൾക്കാണ് ചടങ്ങിൽ ബഹുമതി നൽകുക. ഇതോടൊപ്പം അവാർഡിനർഹമായ ബ്രാൻറുകളെ ചിത്രീകരിക്കുന്ന സൂപ്പർബ്രാൻറ്സ് ബുക്കിെൻറ 15ാമത് എഡീഷൻ പ്രകാശനവും നടക്കും. യു.എ.ഇയിലെ രണ്ടായിരത്തിലേറെ മുൻനിര ബ്രാൻറുകളിൽ നിന്ന് ചുരുക്കപ്പട്ടികയുണ്ടാക്കി ബ്രാൻറ് കൗൺസിൽ അംഗങ്ങൾക്കും മാർക്കിങ്^മാനേജ്മെൻറ് രംഗത്തെ പ്രഫഷനലുകൾക്കുമിടയിൽ വോട്ടിങ് നടത്തിയാണ് സൂപ്പർബ്രാൻറുകളെ തെരഞ്ഞെടുക്കുന്നത്.
ഹംരിയ ഫ്രീസോൺ അതോറിറ്റിയുടെയും ഷാർജ എയർപ്പോർട്ട് ഇൻറർനാഷനൽ ഫ്രീസോൺ അതോറിറ്റിയുടെയും ഡയറക്ടറായ സഉൗദ് സലീം അൽ മസ്റൂഇയെ സൂപ്പർ ബ്രാൻറ് കൗൺസിലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇരു സംരംഭങ്ങളെയും മിഡിൽ ഇൗസ്റ്റ് മേഖലയിലെ ഏറ്റവും വളർച്ചയുള്ള ഫ്രീസോണുകളായി മാറ്റിയെടുക്കുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് മസ്റൂഇയുടെ കൗൺസിൽ പ്രവേശനമെന്ന് സൂപ്പർ ബ്രാൻറ്സ് മിഡിൽ ഇൗസ്റ്റ് ഡയറക്ടർ മൈക് ഇംഗ്ലീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
