Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടായി തിരിഞ്ഞ് പരിശീലന മത്സരവുമായി സൺറൈസേഴ്സ് ഹൈദരാബാദ്
text_fieldsbookmark_border
പരിശീലന മത്സരത്തിനിടെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിെൻറ മലയാളി താരം ബേസിൽ തമ്പി
ദുബൈ: ആറു മാസമായി കളത്തിലിറങ്ങാതിരുന്നതിെൻറ ക്ഷീണം തീർക്കാൻ പരിശീലന മത്സരവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. ടീം അംഗങ്ങളെ രണ്ട് ടീമായി തിരിച്ചായിരുന്നു മത്സരം. മനീഷ് പാണ്ഡെയുടെയും ഭുവനേശ്വർ കുമാറിെൻറയും നേതൃത്വത്തിലായിരുന്നു ടീം കളത്തിലിറങ്ങിയത്. മത്സരത്തിൽ മനീഷ് ഇലവൻ 15 റൺസിന് വിജയിച്ചു.
ആദ്യം ബാറ്റ് ചെയ്ത മനീഷ് ഇലവൻ പ്രിയം ഗാർഗിെൻറയും (41) അഭിഷേക് ശർമയുടെയും (42) മികവിൽ 20 ഓവറിൽ ആറ് വിക്കറ്റിന് 146 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഭുവി ഇലവന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മലയാളി താരം ബേസിൽ തമ്പി രണ്ട് വിക്കറ്റെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

