സുനില്‍ അസീസ് ഇന്‍കാസ് യു.എ.ഇ പ്രസിഡന്റ്
text_fieldsസുനില്‍ അസീസ്
ദുബൈ: ഇന്‍കാസ് യു.എ.ഇ പ്രസിഡന്റായി സുനില്‍ അസീസിനെ നിയമിച്ചു. ഇതോടൊപ്പം ഏഴ് എമിറേറ്റുകളിലും അല്‍ഐന്‍ മേഖലയും ഉള്‍പ്പടെ എട്ട് സ്ഥലങ്ങളില്‍ പുതിയ പ്രസിഡന്റുമാരെയും നിയമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഉത്തരവിറക്കി. യു.എ.ഇ ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ട്രഷററായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു സുനില്‍ അസീസ്. 35 വര്‍ഷമായി പ്രവാസിയാണ്. കൊല്ലം സ്വദേശിയായ ഇദ്ദേഹം എറണാകുളം കളമശ്ശേരിയിലാണ് താമസിക്കുന്നത്. പി.കെ റഫീഖ് മട്ടന്നൂര്‍(ദുബൈ), അഡ്വ. വൈ.എ. റഹീം (ഷാര്‍ജ), എ.എം. അന്‍സാര്‍ (അബൂദബി), എസ്.എ. സലീം(റാസല്‍ഖൈമ), ജോജു മാത്യു (ഫുജൈറ), റഫീഖ് മാനംകണ്ടത്ത് (അജ്മാൻ), ഗീവര്‍ഗീസ് പണിക്കർ (ഉമ്മുല്‍ഖുവൈൻ), സന്തോഷ് പയ്യന്നൂര്‍ (അല്‍ഐൻ) എന്നിവരാണ് നിയമിതരായ വിവിധ മേഖലകളിലെ പ്രസിഡന്റുമാർ.

