Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ധ്യാ​പ​ക​ർ​ക്കും...

അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​വൃ​ത്തി​ദി​വ​സം

text_fields
bookmark_border
അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും  ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​വൃ​ത്തി​ദി​വ​സം
cancel

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ളി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ്, ടീ​ച്ചിം​ഗ്, ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫ് അം​ഗ​ ങ്ങ​ളു​ടെ ജോ​ലി ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പാ​ഠ്യ​പ​ദ്ധ​തി പ ി​ന്തു​ട​രു​ന്ന സ്വ​കാ​ര്യ സ് ​കൂ​ളു​ക​ൾ, കി​ന്‍റ​ർ ഗാ​ർ​ട്ട​നു​ക​ൾ തു​ട​ങ്ങി എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ ​ളി​ലും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം (2019-2020) സെ​പ്തം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും.

സ്കൂ​ളു​ക​ളു​ടെ അ​റ്റ​കു​റ്റ ജോ​ലി​ക​ളെ​ല്ലാം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഷാ​ർ​ജ ന​ഗ​ര​ത്തി​ലും മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലും നി​ര​വ​ധി സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ അ​വ​രു​ടെ ബ​സു​ക​ൾ​ക്കാ​യി ട്ര​യ​ൽ ടൂ​റു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്. മാ​താ​പി​താ​ക്ക​ൾ​ക്ക് ബ​സ് ഷെ​ഡ്യൂ​ളു​ക​ളും ഡ്രൈ​വ​ർ​മാ​രു​ടെ​യും സൂ​പ്പ​ർ വൈ​സ​ർ​മാ​രു​ടെ​യും മൊ​ബൈ​ൽ ന​മ്പ​റു​ക​ളും ന​ൽ​കി​യ​താ​യി നി​ര​വ​ധി സ്‌​കൂ​ൾ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. അ​ധ‍്യാ​പ​ക​രും സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​രും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടും ത​ന്ത്ര​വും അ​നു​സ​രി​ക്കു​ന്ന​തി​നും ന​വീ​ന​ത സ്വീ​ക​രി​ക്കു​ന്ന​തി​നും വി​ശി​ഷ്ട വി​ദ്യാ​ഭ്യാ​സ രീ​തി​ക​ൾ പ്ര​യോ​ഗി​ക്കു​ന്ന​തി​നും ശ്ര​ദ്ധാ​ലു​വാ​യി​രി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അം​ഗ​ങ്ങ​ളെ ഉ​ണ​ർ​ത്തി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ​യും മി​ക​വി​ന്‍റെ​യും മ​നോ​ഭാ​വം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന മി​ക​ച്ച പ​രി​ശീ​ല​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക, ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പൗ​ര​ൻ​മാ​രാ​കാ​ൻ അ​വ​രെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാ​യി സ്കൂ​ളു​ക​ളി​ൽ നൂ​ത​ന അ​ന്ത​രീ​ക്ഷം ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു.

എ​ല്ലാ അ​ധ‍്യാ​പ​ക​രോ​ടും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ്, ടീ​ച്ചിം​ഗ് ബോ​ഡി​ക​ളു​ടെ ത​ല​വ​ന്മാ​രോ​ടും ജോ​ലി അ​ച്ച​ട​ക്ക​വും സ്കൂ​ൾ ഹാ​ജ​രും പാ​ലി​ക്ക​ണ​മെ​ന്നും അ​തു​പോ​ലെ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യും ര​ക്ഷി​താ​ക്ക​ളു​മാ​യും ല​ഭ്യ​മാ​യ എ​ല്ലാ വ​ഴി​ക​ളി​ലൂ​ടെ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് മു​മ്പു​ള്ള ആ​ഴ്ച ഉ​പ​യോ​ഗ​പ്പെ​ടു​ത്തി, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലൂ​ടെ അ​ധ്യാ​പ​ക​രെ ഊ​ഷ്മ​ള​മാ​ക്കു​വാ​നും വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ന് സ്കൂ​ൾ അ​ന്ത​രീ​ക്ഷം സ​ജ്ജ​മാ​ക്കു​വാ​നും പാ​ഠ​പു​സ്ത​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​വാ​നും സ് ​കൂ​ൾ ഗ​താ​ഗ​ത​ത്തി​ൽ സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും ഉ​റ​പ്പ് വ​രു​ത്തു​വാ​നും നി​ർ​ദേ​ശ​മു​ണ്ട്. രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം സ്കൂ​ളു​ക​ളും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തി​രു​മാ​ന​ങ്ങ​ൾ​ക്കാ​യി സ​ജ്ജ​മാ​യ​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssunday working day
News Summary - sunday working day-uae-gulf news
Next Story