വേനൽകാലം: ഷാർജയിൽ നീന്തൽ കുളങ്ങൾ തയാർ
text_fieldsഷാർജ: വേനൽകാലങ്ങളിൽ സുരക്ഷിതവും സമഗ്രവുമായ ഇൻഡോർ കായിക അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നതിന്റെ ഭാഗമായി ഷാർജയിൽ 44 നീന്തൽ കുളങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ്. ചൂട് കൂടുന്ന സാഹചര്യത്തിൽ ഇൻഡോർ മത്സരങ്ങൾക്കും കായിക വിനോദങ്ങൾക്കും ഡിമാന്റ് ഉയരുമെന്ന കണക്ക് കൂട്ടലിലാണ് നീന്തൽ കുളങ്ങൾ നവീകരിച്ചത്.
എമിറേറ്റിലെ വിവിധ സ്പോൺസർമാരുടെ സഹകരണത്തോടെയാണ് പ്രവർത്തികൾ നടത്തിയത്. മുഖൈദിർ, അൽ ഖാലിദിയ, അൽ ഹീറ, ഹൽവാൻ, അൽ റിഫാഅ്, അൽ ദൈദ്, മലീഹ, താമിദ്, മദാം, അൽ ഖറായിൻ, കൽബ, വാദി അൽ ഹീലോ, ഖോർഫക്കാൻ, ദിബ്ബ അൽ ഹിസൻ എന്നിവിടങ്ങളിലെ കുട്ടികുളുടെ കായിക കേന്ദ്രങ്ങളിലുള്ള 24 ഒളിമ്പിക് വലിപ്പത്തിലുള്ള നീന്തൽകുളങ്ങളും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയവയിൽ ഉൾപ്പെടും. കൂടാതെ വാസിത്, അൽ ദൈദ്, മദാം, മലീഹ, കൽബ, ഖോർഫക്കാൻ, അൽ ദിബ്ബ അൽ ഹിൻ എന്നിവിടങ്ങളിലെ യൂത്ത് സെന്ററുകളിലേയും സജയ് യങ് ലേഡീസ് സെന്ററിലേയും നീന്തൽ കുളങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുണ്ട്.
ഇസ്ലാമിക് ഫോറം, അൽ തിഖ ക്ലബ് ഫോർ ഡിസേബ്ൾഡ്, അറബ് കൾച്ചറൽ ക്ലബ്, അൽ ഹംറിയ കൾച്ചറൽ സ്പോർട്സ് ക്ലബ്, ഷാർജ കൾച്ചറൽ സ്പോർട്സ് ക്ലബ്, പോലീസ് ഓഫീസേഴ്സ് ക്ലബ്, പൊലീസ് അകാദമി, ഖോർഫക്കാൻ ലേഡീസ് ക്ലബ്, ഷാർജ സഫാരി സ്റ്റാഫ് പൂൾ, ഡസർട്ട് പാർക്ക്, അൽ ദൈദ് കൾച്ചറൽ സ്പോർട്സ് ക്ലബ്, മദാം കൾച്ചറൽ സ്പോർട്സ് ക്ലബ്, ബതാഹി കൾച്ചറൽ സ്പോർട്സ് ക്ലബ്, മലീഹ സ്പോർട്സ് ക്ലബ്, ദിബ്ബ അൽ ഹിസൻ കൾച്ചറൽ സ്പോർട്സ് ക്ലബ് എന്നിവിടങ്ങളിലായി 22 നീന്തൽ കുളങ്ങളും പൊതുമരാമത്ത് വകുപ്പ് നവീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

