സമ്മർ സർപ്രൈസൊരുക്കി ദുബൈയിലെ മാളുകൾ
text_fieldsഉപഭോക്താക്കൾക്ക് ഓഫറുകളുടെയും സമ്മാനങ്ങളുടെയും പെരുമഴയൊരുക്കി ദുബൈയിലെ മാളുകളിൽ സമ്മർ സർപ്രൈസ് (ഡി.എസ്.എസ്) തുടങ്ങി. ജൂലൈ ഒന്നിന് തുടങ്ങിയ ഓഫർ സെയിൽ സെപ്റ്റംബർ നാല് വരെ തുടരും. ഡി.എസ്.എസിെൻറ 24ാം സീസണാണിത്. ഈ ദിവസങ്ങളിൽ മാളുകളിലെ സ്ഥാപനങ്ങൾ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ 12 മണിക്കൂർ തുറന്നിരിക്കും. ദുബൈ ഫെസ്റ്റിവൽ ആൻഡ് റിടെയിൽ എസ്റ്റാബ്ലിഷ്മെൻറാണ് സംഘാടകർ.
ഷോപ്പിങ് സെൻറർ, ഹോട്ടൽ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവയിൽ 90 ശതമാനം വരെ ഓഫറുണ്ട്. മാൾ ഓഫ് എമിറേറ്റ്സ്, ദേര സിറ്റി സെൻറർ, മിർദിഫ് സിറ്റി സെൻറർ, അൽ ഷിന്ദഗ സിറ്റി സെൻറർ, മീസെം സിറ്റി സെൻറർ ഉൾപെടെ മാജിദ് അൽ ഫുത്തൈമിെൻറ എല്ലാ മാളുകളിലും ഓഫർ ലഭിക്കും. നഖീൽ മാൾ, ഫെസ്റ്റിവൽ പ്ലാസ തുടങ്ങി 4000 ഔട്ട്ലെറ്റുകളിലായി 500ൽ പരം ബ്രാൻഡുകൾക്ക് ഓഫർ നൽകുന്നുണ്ട്.
ആഘോഷമായാണ് ഡി.എസ്.എസ് തുടങ്ങിയത്. ബുർജ് ഖലീഫയിലെയും പാം ജുമൈറയിലെയും ഫൗണ്ടെയ്നുകൾ ഡി.എസ്.എസിനെ വരവേറ്റ് ജലനൃത്തമൊരുക്കി. ഓഫറുകൾക്ക് പുറമെ സമ്മാനങ്ങൾ നേടാനുള്ള അവസരം കൂടിയാണിത്. പെരുന്നാൾ പർച്ചേസിനിറങ്ങുന്നവർക്ക് ആശ്വാസമായിരിക്കും ഡി.എസ്.എസ്. ഈ വേനൽകാലത്തും ദുബൈയിൽ തങ്ങുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ഡി.എസ്.എസ് എന്ന് സി.ഇ.ഒ അഹ്മദ് അൽഖാജാ പറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഓരോ ദിവസവും നിരവധി സ്ഥാപനങ്ങൾ തുറക്കുകയും പൂട്ടുകയും ചെയ്യുന്ന സാഹചര്യത്തിൽ ദുബൈ എപ്പോഴും തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

