Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേ​ന​ലി​ലും...

വേ​ന​ലി​ലും സു​ഗ​ന്ധ​ത്തി​െൻറ ക​ഥ​പ​റ​ഞ്ഞ്​ 'വേ​ന​ലി​െൻറ ഗ​ന്ധ​ങ്ങ​ൾ'​ ഫെ​സ്​​റ്റി​വ​ൽ

text_fields
bookmark_border
വേ​ന​ലി​ലും സു​ഗ​ന്ധ​ത്തി​െൻറ ക​ഥ​പ​റ​ഞ്ഞ്​ വേ​ന​ലി​െൻറ ഗ​ന്ധ​ങ്ങ​ൾ​ ഫെ​സ്​​റ്റി​വ​ൽ
cancel

ദു​ബൈ: ധൂ​മ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്നും സ്​​ഫ​ടി​ക കു​പ്പി​ക​ളി​ൽ​നി​ന്നും ഇ​റ്റു​വീ​ഴു​ന്ന ഒ​രു​തു​ള്ളി ദ്ര​വ്യം ന​മു​ക്ക്​ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​ത്​ ഒ​രു​ദി​വ​സ​േ​ത്ത​ക്കു​ള്ള ഉൗ​ർ​ജ​മാ​ണ്. വി​യ​ർ​പ്പു​തു​ള്ളി​ക​ൾ ഒ​ലി​ച്ചി​റ​ങ്ങു​ന്ന ​േവ​ന​ൽ​ക്കാ​ല​ത്തും പെ​രു​മ​ഴ​യി​ൽ ന​ന​യു​ന്ന ത​ണു​പ്പു​കാ​ല​ത്തും ഒ​േ​ര അ​ള​വി​ൽ ഉൗ​ർ​ജം പ​ക​രാ​ൻ സു​ഗ​ന്ധ​േ​ത്താ​ളം​േ​പാ​ന്ന മ​റ്റൊ​രു വ​സ്​​തു ഇ​ല്ല​ത​ന്നെ. എ​ന്നാ​ൽ, വി​േ​വ​ച​നം ഏ​റെ ​േന​രി​ടു​ന്ന​കാ​ല​മാ​ണ്​​ േവ​ന​ൽ​ക്കാ​ലം. വി​യ​ർ​പ്പി​െൻറ​യും ദു​ർ​ഗ​ന്ധ​ങ്ങ​ളു​ടെ​യും കാ​ല​മാ​യി​ട്ടാ​ണ് വേ​ന​ൽ ജ​ന​ങ്ങ​ളു​ടെ മ​ന​സ്സി​ൽ അ​ട​യാ​ള​പ്പെ​ട്ടു​കി​ട​ക്കു​ന്ന​ത്.

ക്ഷീ​ണ​വും മ​ടു​പ്പും അ​തി​െൻറ അ​ക​മ്പ​ടി​യാ​യും ക​രു​ത​പ്പെ​ടു​ന്നു. ​േവ​ന​ലി​േ​നാ​ടു​ള്ള വി​േ​വ​ച​ന​ത്തി​ന്​ മ​റു​പ​ടി​യാ​യി 'ന​മ്മു​ടെ വേ​ന​ൽ​ക്കാ​ലം ഊ​ർ​ജ​ദാ​യ​ക​വും സു​ഗ​ന്ധ​പൂ​രി​ത​വു​മാ​ണെ​ന്ന'​സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് 'വേ​ന​ൽ​ഗ​ന്ധ​ങ്ങ​ൾ'​എ​ന്ന പേ​രി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​ണ് യു.​എ.​ഇ​യി​ലെ പു​തു​ത​ല​മു​റ ഫാ​ഷ​ൻ ബ്രാ​ൻ​ഡാ​യ റി​ച്ച് വേ. ​രാ​ജ്യ​ത്തെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​ച്ച് വേ ​ഷോ​റൂ​മു​ക​ളി​ലാ​ണ്​ സു​ഗ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും ന​ട​ക്കു​ന്ന​ത്.

​േവ​ന​ലും സു​ഗ​ന്ധ​വും ഇ​മ​റാ​ത്തും ത​മ്മി​ൽ ഇ​ഴ​പി​രി​യാ​ത്ത ബ​ന്ധ​മു​ണ്ട്. വേ​ന​ലും സു​ഗ​ന്ധ​വും യു.​എ.​ഇ​യു​ടെ സം​സ്കാ​ര​ത്തി​െൻറ​യും പാ​ര​മ്പ​ര്യ​ത്തി​െൻറ​യും ഭാ​ഗ​മാ​ണ്. ന​മ്മു​ടെ സം​സ്കാ​ര​ത്തി​െൻറ സ​മ്പ​ന്ന​മാ​യ ഘ​ട​ക​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ക​യും പു​തു​ത​ല​മു​റ​യി​ലേ​ക്ക്​ പ​ക​രു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഫെ​സ്​​റ്റി​വ​ലി​െൻറ ല​ക്ഷ്യം. ന​മ്മ​ളു​ടെ വേ​ന​ൽ മ​ധു​ര​ത​ര​മാ​ണെ​ന്നും അ​ത് ഊ​ർ​ജ​ദാ​യ​ക​വും സു​ഗ​ന്ധ​പൂ​രി​ത​വു​മാ​ണെ​ന്നും ഏ​വ​രും അ​റി​യേ​ണ്ട​തു​ണ്ടെ​ന്ന്​ റി​ച്ച് വേ ​ചെ​യ​ർ​മാ​ൻ നാ​സ​ർ അ​ൽ ജു​വൈ​ദി പ​റ​ഞ്ഞു.

യു.​എ.​ഇ​യി​ൽ ആ​ദ്യ​മാ​യി മേ​ത്ത​രം ഊ​ദി​െൻറ തൈ​ലം ചേ​ർ​ത്ത് കൈ​കൊ​ണ്ട് നെ​യ്തെ​ടു​ത്തു​ണ്ടാ​ക്കി​യ 'ത​ർ​ബൂ​ഷ്'​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ഫെ​സ്​​റ്റി​വ​ലി​െൻറ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്ന്. പാ​ര​മ്പ​ര്യ പു​രു​ഷ വ​സ്ത്ര​മാ​യ ക​ന്തൂ​റ​യു​ടെ കൂ​ടെ ധ​രി​ക്കു​ന്ന ടൈ ​പോ​ലു​ള്ള ഭാ​ഗ​മാ​ണ് 'ത​ർ​ബൂ​ഷ്'. പ​ഴ​യ​കാ​ല​ത്തു വ​സ്ത്ര​ത്തി​ൽ സു​ഗ​ന്ധം പു​ര​ട്ടി വെ​ക്കാ​നാ​ണ് ത​ർ​ബൂ​ഷ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കാ​ല​ക്ര​മേ​ണ അ​ത് വ​സ്ത്ര​ത്തി​െൻറ ഭാ​ഗ​മാ​യി​ത്തീ​രു​ക​യും ഇ​പ്പോ​ഴ​ത് ഇ​മ​റാ​ത്തി പു​രു​ഷ ഫാ​ഷ​െൻറ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ക​യും ചെ​യ്തു. പ​ഴ​യ കാ​ല​ത്തി​െൻറ ത​നി​മ പു​തു​ത​ല​മു​റ​യി​ലേ​ക്കു പ​ക​രു​ന്ന​തി​നൊ​പ്പം പു​തി​യ ഫാ​ഷ​ൻ സ​ങ്ക​ൽ​പ​ങ്ങ​ളി​ലു​ള്ള ത​ർ​ബൂ​ഷു​ക​ൾ ഏ​റ്റ​വും പു​തി​യ ത​ല​മു​റ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് 'ദി​ക്റാ​യാ​ത്ത്'​എ​ന്ന പേ​രി​ലു​ള്ള സു​ഗ​ന്ധം ചേ​ർ​ത്ത ത​ർ​ബൂ​ഷു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്ന്​ റി​ച്ച് വേ ​ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ സൈ​ദ് അ​ല​വി പ​റ​ഞ്ഞു.

ത​ല​യി​ൽ ധ​രി​ക്കു​ന്ന 'ഇ​ഗാ​ൽ'​നാ​ലു​ത​രം സു​ഗ​ന്ധ ചേ​രു​വ​ക​ളോ​ടെ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു എ​ന്ന​തും ഈ ​വേ​ന​ൽ ഫെ​സ്​​റ്റി​വ​ലി​െൻറ പ്ര​ത്യേ​ക​ത​യാ​ണ്. സി​യാ​ദി, ഇ​ബ്തി​സാ​മ, രി​ഹാം തു​ട​ങ്ങി​യ പേ​രു​ക​ളി​ലു​ള്ള ഇ​ഗാ​ലു​ക​ൾ​ക്കു​പു​റ​മെ 'മ​സീ​റ 50'എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ്ര​ത്യേ​ക ഇ​ന​വും പ്ര​ദ​ർ​ശ​ന​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. 2021ൽ ​സു​വ​ർ​ണ ജൂ​ബി​ലി ആ​േ​ഘാ​ഷി​ക്കു​ന്ന രാ​ജ്യ​ത്തി​ന്​ ആ​ദ​ര​വും പി​ന്തു​ണ​യും അ​ർ​പ്പി​ക്കാ​നാ​ണ്​ മ​സീ​റ 50 എ​ന്ന്​ നാ​മ​ക​ര​ണം ചെ​യ്​​ത​ത്.

'റി​ച്ച് വേ'​യി​ലെ ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ർ പ്ര​ത്യേ​ക​മാ​യി നി​ർ​മി​ക്കു​ന്ന ത​ർ​ബൂ​ഷു​ക​ളും ഇ​ഗാ​ലു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ഇ​ഷ്​​ട​പ്പെ​ട്ട രൂ​പ​ത്തി​ലും സു​ഗ​ന്ധ​ത്തി​ലും ല​ഭ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ട് ഫെ​സ്​​റ്റി​വ​ലി​ൽ. രാ​ജ്യ​ത്തെ പ്ര​മു​ഖ സു​ഗ​ന്ധ നി​ർ​മാ​താ​ക്ക​ളു​ടെ വി​വി​ധ​യി​നം അ​ത്ത​റു​ക​ളും സ്പ്രേ​ക​ളും ഊ​ദി​ന​ങ്ങ​ളും തൈ​ല​ങ്ങ​ളും ബ​ഖൂ​റു​ക​ളും മ​റ്റു സു​ഗ​ന്ധം പ്ര​മേ​യ​മാ​യി വ​രു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളും ഫെ​സ്​​റ്റി​വ​ലി​ൽ ല​ഭ്യ​മാ​ണ്.

ദു​ബൈ​യി​ൽ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്‌​സു​ള്ള റി​ച്ച് വേ​ക്ക് ദു​ബൈ, അ​ബൂ​ദ​ബി, അ​ൽ ഐ​ൻ, അ​ജ്‌​മാ​ൻ, ഉ​മ്മു​ൽ ഖു​വൈ​ൻ, റാ​സ​ൽ​ഖൈ​മ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പ്ര​മു​ഖ മാ​ളു​ക​ളി​ൽ ഔ​ട്ട്​​ലെ​റ്റു​ക​ളു​ണ്ട്. വി​യ​ർ​പ്പു​തു​ള്ളി​ക​ളു​ടെ ഗ​ന്ധ​ത്തി​ന്​ വി​ട​ന​ൽ​കി പ​രി​മ​ളം വീ​ശു​ന്ന ​േവ​ന​ൽ​ക്കാ​ലം ആ​േ​ഘാ​ഷ​മാ​ക്കാ​നു​ള്ള​തെ​ല്ലാം ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News'Summer Smells' Festival
Next Story