ഷാർജ എക്സ്പോ സെന്ററിൽ നാളെ മുതൽ ‘സമ്മർ ഷോപ്പർ സെയിൽ’
text_fieldsഷാർജ: വൻ വിലക്കുറവുകളും ഓഫറുകളുമായി ഷാർജ എക്സ്പോ സെന്ററിൽ വീണ്ടും സമ്മർ ഷോപ്പർ സെയിൽ. ജൂലൈ 30 മുതൽ ആഗസ്റ്റ് ഒമ്പതു വരെയാണ് ലിസ് എക്സിബിഷന്റെ നേതൃത്വത്തിൽ ഷോപ്പർ സെയിൽ ഒരുക്കുന്നത്. ഫാഷൻ, വീട്ടുഉപകരണങ്ങൾ, ലൈഫ്സ്റ്റൈൽ, സ്പോർട്സ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ ബ്രാൻഡുകളുടെ വിശാലമായ ശേഖരമാണ് മേളയിൽ ഒരുക്കുന്നത്. ‘ബാക് ടു സ്കൂൾ’ എന്ന ആശയം അടിസ്ഥാനമാക്കിയ മേളയിലെ പ്രത്യേക സെഷനിൽ സ്കൂൾ ഉപകരണങ്ങളുടെ നീണ്ടനിരതന്നെയുണ്ട്.
എക്സ്പോ സെന്ററിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രദർശനം. 11 ദിവസം നീളുന്ന മേളയിൽ കഴിഞ്ഞ വർഷങ്ങളിലെ പോലെ ഉപഭോക്താക്കൾക്ക് പ്രിയങ്കരമായ നിരവധി ബ്രാൻഡുകൾ അണിനിരക്കുന്നുണ്ടെന്ന് ലിസ് എക്സിബിഷൻ സി.ഇ.ഒ ജേക്കബ് വർഗീസ് പറഞ്ഞു. കുട്ടികൾക്കും കുടുംബങ്ങൾക്കും ആവശ്യമായെതെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് മേള ഒരുക്കുന്നത്.
വേനൽക്കാലം ആഘോഷമാക്കുന്നതിന് പ്രവാസി കുടുംബങ്ങൾക്കും യു.എ.ഇയിലെ താമസക്കാർക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കുകയാണ് സമ്മർ ഷോപ്പർ സെയിൽ. കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ വസ്തുക്കൾ വാങ്ങാനായി വിവിധ സ്ഥലങ്ങൾ സന്ദർശിക്കേണ്ടത് ഒഴിവാക്കുകയാണ് മേളയുടെ ലക്ഷ്യം. രാജ്യത്തെ മുൻനിര ബ്രാൻഡുകളുടെ സാന്നിധ്യവും വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഒരേ സ്ഥലത്ത് ലഭ്യമാകുന്നതും മേളയുടെ സവിശേഷതയാണ്.
ബേബി ഷോപ്പ്, എൽ.സി വൈകികി, മാക്സ്, സ്പ്ലാഷ്, അൽ മുഖാലാത് പെർഫ്യൂം, ഓഫ്/പ്രൈസ്, വി പെർഫ്യൂംസ്, കോട്ടണിൽ, അഹമ്മദ് അൽ മഗ് രിബി, ജോർഡാണോ, സ്കെച്ചേർസ്, ക്ലാർക്‌സ് തുടങ്ങിയ ബ്രാൻഡുകൾ സൂപ്പർ സെയിലിൽ ആനി നിരക്കുന്നുണ്ട്. മേളയിലെത്തുന്നവർക്ക് സൗജന്യ പാർക്കിങ് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

