Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേനലിലെ സുരക്ഷിത...

വേനലിലെ സുരക്ഷിത ഗതാഗതം: കാമ്പയിനുമായി അജ്​മാന്‍ പൊലീസ്

text_fields
bookmark_border
വേനലിലെ സുരക്ഷിത ഗതാഗതം: കാമ്പയിനുമായി അജ്​മാന്‍ പൊലീസ്
cancel

അജ്​മാന്‍: വര്‍ധിച്ചുവരുന്ന വേനല്‍ കണക്കിലെടുത്ത് ഗതാഗത സുരക്ഷാ കാമ്പയിനുമായി അജ്​മാന്‍ പൊലീസ്.വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനിലയില്‍ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്​കരിക്കാനാണ് കാമ്പയിന്‍. വേനൽക്കാല വാഹനാപകട തോതും മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണവും കുറക്കുന്നത് ലക്ഷ്യമിട്ടാണ് കാമ്പയിനെന്ന് ട്രാഫിക്, പട്രോളിങ്​ വകുപ്പ് ഡയറക്​ടർ സെയ്​ഫ്​ അബ്​ദുല്ല അൽ ഫലാസി പറഞ്ഞു.

ഒരു മാസം നീളുന്നതാണ് കാമ്പയിന്‍. വാഹനസുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുക, സമയത്ത്​ അറ്റകുറ്റപ്പണി നടത്തുക, ടയറുകൾ പരിശോധിക്കുക, അവയുടെ ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയ നടപടികൾ കൈക്കൊള്ളുന്നതി​െൻറ പ്രാധാന്യം ഡ്രൈവർമാരെ ബോധവത്കരിക്കലും കാമ്പയിന്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.

വാഹനത്തി​െൻറ സമഗ്രമായ അറ്റകുറ്റപ്പണി നടത്തുക, തകരാറുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക, ഡ്രൈവിങ്ങിനെ ബാധിക്കാത്ത തരത്തില്‍ വാഹനത്തില്‍ നിർദിഷ്​ട ലോഡ് പാലിക്കുക, വേനൽക്കാലത്ത് ഉയർന്ന താപനില നിലനില്‍ക്കുന്ന സമയത്ത് കത്തുന്ന ദ്രാവകം പോലുള്ള വസ്​തുക്കള്‍ ലോഡ് ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെക്കുന്നു. റേഡിയോ, ടെലിവിഷൻ, പത്രങ്ങൾ, സോഷ്യൽ മീഡിയ തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ സമൂഹത്തി​െൻറ എല്ലാ വിഭാഗങ്ങളെയും കാമ്പയിന്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.

ഡ്രൈവർമാർ റോഡിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രതപാലിക്കണമെന്നും ഗതാഗത നിയമങ്ങളില്‍ വീഴ്​ചവരുത്തരുതെന്നും സുരക്ഷിതമായ വേനൽക്കാലം ഉറപ്പാക്കാൻ റോഡിലെ വേഗപരിധി കവിയരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajman PoliceTransportation
News Summary - Summer Safe Transportation: Ajman Police with Campaign
Next Story