വേനൽ തിരക്ക്; ദുബൈ വിമാനത്താവളത്തിൽ പാർക്കിങ് നിരക്കിളവ്
text_fieldsദുബൈ: വേനൽക്കാലത്ത് യാത്ര ചെയ്യുന്നവർക്ക് ആശ്വാസം പകർന്ന് ജൂൺ 10 മുതൽ 30 വരെ ദുബൈ വിമാനത്താവളത്തിൽ പാർക്കിങ് നിരക്കിളവ്. ടെർമിനൽ 1 കാർ പാർക്ക് ബി, ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിലാണ് ഇളവ് ലഭിക്കുക. മൂന്ന് ദിവസത്തെ പാർക്കിങ്ങിന് 100 ദിർഹമാണ് ഈടാക്കുക. ഏഴ് ദിവസത്തേക്ക് 200 ദിർഹമും രണ്ടാഴ്ചത്തേക്ക് പാർക്ക് ചെയ്യുന്നതിന് 300 ദിർഹവുമാണ് പുതിയ പ്രത്യേക നിരക്ക്.സാധാരണ ദിവസങ്ങളിൽ ടെർമിനൽ 1 കാർ പാർക്ക് ബിയിൽ ഒരു ദിവസത്തെ പാർക്കിങ്ങിന് 85 ദിർഹമാണ് നിരക്ക്. കൂടുതലായി വരുന്ന ഓരോ ദിവസത്തിനും 75 ദിർഹമും ഈടാക്കും. ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിൽ ദിവസനിരക്ക് 125, 70 ദിർഹമാണ്. കൂടുതലായി വരുന്ന ഓരോ ദിവസത്തിനും 100, 50 ദിർഹമും ഈടാക്കും. ഇതിലാണ് വലിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാൻ ഫ്ലൈ ദുബൈ യാത്രക്കാർക്ക് അവസരം നൽകുന്നുണ്ട്. 2025ലെ ആദ്യ പാദത്തിൽ ദുബൈ ഇന്റർനാഷനൽ വിമാനത്താവളത്തിലൂടെ 2.34 കോടി യാത്രക്കാർ കടന്നുപോയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.5 ശതമാനം വർധനവാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.