Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേനൽ കടുത്തു; പഴവിപണി​...

വേനൽ കടുത്തു; പഴവിപണി​ സജീവം

text_fields
bookmark_border
വേനൽ കടുത്തു; പഴവിപണി​ സജീവം
cancel
camera_alt

മിന സായിദിലെ പഴ വിപണിയിൽനിന്ന് 

അബൂദബി: കോവിഡ് വ്യാപന സാഹചര്യത്തിൽ വിപണിയിൽ അനുഭവപ്പെട്ട മാന്ദ്യം മാറിത്തുടങ്ങിയതോടെ സജീവമായി അബൂദബി മിന സായിദിലെ പഴം-പച്ചക്കറി മാർക്കറ്റ്​. വേനൽ കടുത്തതോടെ പഴങ്ങൾക്ക്​ ആവശ്യക്കാരേറുകയാണ്​. ഉപഭോക്താക്കളെ ആകർഷിക്കാൻ വില ഗണ്യമായി കുറച്ചാണ് വിൽപനയെന്ന് കച്ചവടക്കാരായ മലയാളികൾ പറയുന്നു.

പീച്ചിന് പാക്കറ്റിന് 10 ദിർഹമും കാക്കഫ്രൂട്ടിന് 25 ദിർഹമും ചെറിക്ക് (ലബനാൻ) എട്ടു ദിർഹമുമാണ് പാക്കറ്റ്​ വില. ദക്ഷിണാഫ്രിക്കയുടെ പ്ലമ്മിനും പിയറിനും ഏഴു ദിർഹമും ഇറാ​െൻറ തണ്ണിമത്തന് 1.25 ദിർഹമും ഈജിപ്​തി​െൻറ ജൂസിനുള്ള ഓറഞ്ചിന് മൂന്ന് ദിർഹമും സ്‌പെയിനി​െൻറ നേവൽ ഓറഞ്ചിന് അഞ്ചു ദിർഹമുമാണ് കിലോക്ക്​ വില. ഇന്ത്യയുടെ മാതള നാരങ്ങക്ക് ഒമ്പതു ദിർഹം, ദക്ഷിണാ​ഫ്രിക്കയുടേതിന് എട്ടു ദിർഹം, കെനിയയുടെ അവകാഡിന് ഏഴു ദിർഹം, കിവിക്ക് 10 ദിർഹമുമാണ് കഴിഞ്ഞ ദിവസത്തെ വില. ദക്ഷിണാഫ്രിക്കയുടെ പൈനാപ്പിൾ ഒരെണ്ണത്തിന് ഏഴു ദിർഹമാണ്.

മധുരിക്കും മാമ്പഴക്കാലം:

മാങ്ങ സീസൺ മാർക്കറ്റിൽ സജീവമായി. ലുലു അടക്കമുള്ള ഹൈപ്പർമാർക്കറ്റുകൾ മാമ്പഴ മേളയുമായി നേരത്തേ ഇടംപിടിച്ചുകഴിഞ്ഞു. മിന സായിദ്​ മാർക്കറ്റിലും ഇത്​ മാമ്പഴക്കാലമാണ്​. പാകിസ്താ​െൻറ സിന്തരി മാങ്ങക്ക് കിലോക്ക്​ അഞ്ചു ദിർഹമാണ്. ജൂലൈ പകുതിയോടെ ഏറ്റവും മധുരമുള്ള ജോൺസ് മാങ്ങ മാർക്കറ്റിൽ എത്തു മെന്ന് മലപ്പുറം പുത്തനത്താണി സ്വദേശി ഗഫൂർ പറയുന്നു. ഇന്ത്യയുടെ അൽഫോൻസ മാങ്ങക്ക് പെട്ടിക്ക് 40-45 ദിർഹം വരെയാണ്​ വില. മൂന്നര കിലോ വരും.

ചൂടുകാലമായതോടെ മറ്റു​ പഴങ്ങൾക്കും ആവശ്യക്കാരേറെ. ലബനാ​െൻറ മുന്തിരിക്ക് കിലോക്ക് 15 ദിർഹവും ആസ്‌ട്രേലിയയുടെ മുന്തിരിക്ക് 25 ദിർഹമുമാണ്. 16 കിലോ വരുന്ന ന്യൂസിലൻഡി​െൻറ ആപ്പിൾ പെട്ടിക്ക് 115 ദിർഹവും മൂന്നു കിലോ വരുന്ന സൗത്ത് ആഫ്രിക്കയുടെ മാതള നാരങ്ങക്ക് 30 ദിർഹവുമാണ് വില. മാർക്കറ്റിൽ നിന്ന് പഴങ്ങൾ പെട്ടിയായി വാങ്ങുന്നതിനു പകരം രണ്ടും മൂന്നും കിലോ വാങ്ങുന്നവരാണ്​ അധികമെന്ന്​ തിരൂർ നെടുവഞ്ചേരി സ്വദേശിയായ ബാസിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabifruit market
News Summary - Summer is hard; The fruit market is active
Next Story