സമ്മർ ഗെയിംസ് ടൂർണമെന്റുകൾക്ക് ഇന്ന് കിക്കോഫ്
text_fieldsദുബൈയിൽ നടക്കുന്ന വോളിബാൾ ടൂർണമെന്റ് (ഫയൽ ചിത്രം)
ദുബൈ: കനത്ത വേനൽച്ചൂടിലും ദുബൈ നഗരം ഇന്നു മുതൽ കളികളാരവങ്ങളിൽ അമരും. ദുബൈ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന സമ്മർ ഗെയിംസ് ടൂർണമെന്റുകൾക്ക് ആഗസ്റ്റ് 19 തിങ്കളാഴ്ച തുടക്കമാവും. മികച്ച സ്പോർട്സ് താരങ്ങളെ വളർത്തിയെടുക്കുന്നതിനും യുവ തലമുറയെ ആകർഷിക്കുന്നതിനുമായി രൂപം നൽകിയ 2023-2033 നയത്തിന്റെ ഭാഗമായാണ് വർഷാവർഷം ദുബൈ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സമ്മർ ഗെയിംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 19ന് ആരംഭിക്കുന്ന മത്സരങ്ങൾ 30വരെ നീളും. വോളിബാൾ, ബാസ്കറ്റ് ബോൾ, ഹാൻഡ് ബാൾ ടൂർണമെന്റുകൾക്കാണ് ഇന്ന് തുടക്കമാവുക. എമിറേറ്റിലെ വിവിധ ക്ലബുകളിൽ വെച്ചാണ് മത്സരങ്ങൾ. വിവിധ പ്രായത്തിലുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ട്. കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിൽ ഇത്തരം ടൂർണമെന്റുകൾക്ക് നിർണായകമായ പങ്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

