വേനൽക്കാല തീപിടിത്തം: ഏഴു വസ്തുക്കൾ വാഹനത്തിൽ സൂക്ഷിക്കരുതെന്ന് നിർദേശം
text_fieldsഅജ്മാന്: വേനൽക്കാലത്ത് ഉയർന്ന താപനില കാരണം വാഹനത്തിൽ തീപിടിത്തമുണ്ടാകാൻ കാരണമായേക്കാവുന്ന ഏഴ് വസ്തുക്കൾ ഒഴിവാക്കണമെന്ന് അജ്മാൻ സിവിൽ ഡിഫൻസ്. 'വേനൽക്കാലത്തെ സുരക്ഷ' തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുന്നറിയിപ്പുകളിലാണ് ഇവയെ കുറിച്ച് വ്യക്തമാക്കുന്നത്. ഗ്യാസ് കുപ്പി, സിഗരറ്റ് ലൈറ്റർ, പോർട്ടബിൾ ചാർജർ, ഫോൺ ബാറ്ററി, ഇലക്ട്രിക് സ്കൂട്ടർ, ഇലക്ട്രോണിക് സിഗരറ്റ്, ഹാൻഡ് സാനിറ്റൈസർ എന്നിവയാണ് ഒഴിവാക്കേണ്ടത്. സ്പ്രേ പെർഫ്യൂം ബോട്ടിലുകളും ഒഴിവാക്കുന്നതാണ് നല്ലത്.
സമീപ വർഷങ്ങളിൽ വേനൽക്കാലത്ത് വാഹന തീപിടിത്തങ്ങളുടെ നിരക്ക് വർധിച്ചിട്ടുണ്ടെന്നും അത് ജീവൻ നഷ്ടപ്പെടാനും ഭൗതികനഷ്ടത്തിനും കാരണമാകുമെന്നും അജ്മാൻ സിവിൽ ഡിഫൻസ് വ്യക്തമാക്കി.
തീപിടിത്തം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- വാഹനത്തിലെ വെള്ളം, എൻജിൻ ഓയിൽ എന്നിവയുടെ ദൈനംദിന അവസ്ഥ നിരീക്ഷിക്കുക
- പതിവായി ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുക.
- വാഹനത്തില്‍ പുകവലി ഒഴിവാക്കുക.
- വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ എൻജിൻ നിർത്തുക.
- ചോർച്ച തടയാൻ ഇന്ധന ടാങ്കിന്റെ അടപ്പ് അടച്ചെന്ന് ഉറപ്പുവരുത്തുക.
- പ്രഥമശുശ്രൂഷ ബാഗ് സൂക്ഷിക്കുകയും അതിന്റെ ഉപയോഗം അറിഞ്ഞിരിക്കുകയും ചെയ്യുക
- എയർ കണ്ടീഷനറുകൾ കൃത്യസമയത്ത് സർവിസ് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

