അൽ മദീന ഗ്രൂപ്പിൽ സമ്മർ ഫെസ്റ്റിന് തുടക്കം
text_fieldsഅൽ മദീന ഗ്രൂപ്പിൽ ആരംഭിച്ച സമ്മർ ഫെസ്റ്റ്
ദുബൈ: അൽ മദീന ഗ്രൂപ് സമ്മർ ഫെസ്റ്റ് എന്ന പേരിൽ പുതിയ പ്രമോഷൻ ആരംഭിച്ചു. 10,000 പേർക്ക് വാങ്ങിയ സാധനങ്ങളുടെ മുഴുവൻ സംഖ്യയും തിരിച്ചു നൽകുന്ന ഫ്രീ ട്രോളി എന്നതാണ് ഫെസ്റ്റിലെ മുഖ്യ ആകർഷണം. ദുബൈ, ഷാർജ എന്നിവിടങ്ങളിലെ അൽ മദീന, മാംഗോ ഔട്ട്ലെറ്റുകളിൽനിന്ന് പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ പ്രമോഷന്റെ ഭാഗമാകാൻ സാധിക്കും. ഈ മാസം 12 മുതൽ ആഗസ്റ്റ് 10 വരെ നടക്കുന്ന മെഗാ പ്രമോഷനിൽ ഇപ്പോൾ തന്നെ ദിനേന നിരവധി വിജയികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ആൽദി, സ്പൈസസ്, റിയൽ മാൻ, മസാഫി തുടങ്ങിയവർ പ്രായോജകർ ആകുന്ന പ്രമോഷനിൽ വലിയ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്. അൽ മദീന ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഔട്ട്ലെറ്റ് അൽ മദീന ഹൈപ്പർ മാർക്കറ്റ് ബർ ദുബൈയിലെ മീന സ്ട്രീറ്റിൽ ഹുദൈബ മാളിൽ ഈ മാസം ഉദ്ഘാടനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

