Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘വേനൽ വിസ്‌മയം’...

‘വേനൽ വിസ്‌മയം’ തുടങ്ങി

text_fields
bookmark_border
‘വേനൽ വിസ്‌മയം’ തുടങ്ങി
cancel
camera_alt

കൽബ ഇന്ത്യൻ സോഷ്യൽ ക്ലബിൽ സമ്മർ ഫെസ്റ്റ് ക്യാമ്പിന്‍റെ ഭാഗമായി ‘വേനൽ വിസ്‌മയം’ ആരംഭിച്ചപ്പോൾ

കൽബ:കൽബ ഇന്ത്യൻ സോഷ്യൽ ക്ലബിൽ സമ്മർ ഫെസ്റ്റ് ക്യാമ്പിന്‍റെ ഭാഗമായി ‘വേനൽ വിസ്‌മയം’ ആരംഭിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ വിനോദ കലാകായിക ചോദനകൾ പരിപോഷിക്കുന്നതിനായി നടത്തിവരുന്ന പരിപാടി ഇപ്രാവശ്യവും വിപുലമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. വിവിധ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ചവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ക്ലബ് പ്രസിഡന്‍റ് എൻ.എം. അബ്ദുൽ സമദ് ഉദ്ഘാടനം നിർവഹിച്ചു.

ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ സ്വാഗതം പറഞ്ഞു. വി.ഡി. മുരളീധരൻ, ചീഫ്കോാഓഡിനേറ്റർ സുബൈർ എടത്തനാട്ടുകര, കോഓഡിനേറ്റർ സമ്പത്ത് കുമാർ, സ്പോർട്‌സ് സെക്രട്ടറി ജിതേഷ്, ആർട്സ് സെക്രട്ടറി പ്രദീപ്, തോമസ്, അൻവർ, വനിതാവേദി ഭാരവാഹികളായ ജയലക്ഷ്മി, ബിനി മുരളി, ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. തുടന്നുള്ള ദിവസങ്ങളിൽ വർക്ക് ഷോപ്പുകളും മത്സരങ്ങളും നടക്കും. ആഗസ്ത് 15 ന് വൈകുന്നേരം സ്വതന്ത്യദിനാഘോഷവും സമ്മർ ഫെസ്റ് സമാപനവും നടക്കുമെന്നും ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsUAE NewsGulf Newssummer camp
News Summary - summer camp
Next Story