Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​േന്താഷ പരിശോധന...

സ​േന്താഷ പരിശോധന ദുബൈയിലെ ഭക്ഷ്യസുരക്ഷാ നിലവാരമുയർത്തി

text_fields
bookmark_border
Sultan-Al-Taher
cancel
camera_alt?????? ?? ???????

ദുബൈ: ഭക്ഷണ ശാലകളിൽ  നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വകുപ്പ്​ നടത്തുന്ന ഹാപ്പിനെസ്​ ഇൻസ്​പെക്​ഷൻ ദുബൈയിലെ ഭക്ഷ്യ സുരക്ഷാ നിലവാരം ഉയർത്തിയതായി വിലയിരുത്തൽ. മുന്നറിയിപ്പുകളും പിഴയും ചുമത്തിയിട്ടും ഭക്ഷ്യ സുരക്ഷാ നിയമം നിഷ്​കർഷിക്കുന്ന വ​ൃത്തി  നിലവാരം പാലിക്കാൻ കഴിയാഞ്ഞ സ്​ഥാപനങ്ങളിലാണ്​ പ്ര​ത്യേക സംഘങ്ങളെ നിയോഗിച്ച്​ സന്തോഷ പരിശോധന നടപ്പിലാക്കിയതെന്ന്​ ഭക്ഷ്യ പരിശോധനാ വിഭാഗം മേധാവി സുൽതാൻ അൽ ത്വാഹിർ പറഞ്ഞു.  ദുബൈ നഗരസഭ വിഭാവനം ചെയ്യുന്ന ലോക നിരവാരത്തിലുള്ള വൃത്തിയും ഭക്ഷ്യ സംസ്​കാരവും പറഞ്ഞുബോധ്യപ്പെടുത്താനും പരിശീലിപ്പിക്കാനും കഴിവുള്ള വിദഗ്​ധരടങ്ങുന്ന സംഘമാണ്​ പരിശോധനക്ക്​ പോകുന്നത്​. മികച്ച രീതിയിലേക്ക്​ മാറാൻ ഒരുങ്ങുന്ന സ്​ഥാപനങ്ങൾക്ക്​ പിഴകൾ ഒഴിവാക്കിയതും പ്രോത്​സാഹനമായി.

ഭക്ഷണശാലകൾ, കഫറ്റീരിയകൾ, കാറ്ററിങ്​ സ്​ഥാപനങ്ങൾ, സൂപ്പർമാർക്കറ്റ്​ എന്നിവ ഉൾപ്പെടെ 17000 ഭക്ഷണ സ്​ഥാപനങ്ങളുള്ള ദുബൈയിൽ താഴ്​ന്ന നിലവാരം പുലർത്തിയ 450 സ്​ഥാപനങ്ങളിലാണ്​ ഹാപ്പിനസ്​ ഇൻസ്​പെക്​ഷൻ നടപ്പാക്കിയത്​.   സ്​ഥാപന ഉടമകളെയും ജീവനക്കാരെയും നേരിൽ കണ്ട്​ വൃത്തിയും ഗുണനിലവാരവും വർധിപ്പിക്കാൻ വേണ്ട ശാസ്​ത്രീയ രീതികൾ നിർദേശിക്കുകയും സ​ാ​േങ്കതിക പിന്തുണ ഉറപ്പാക്കുകയുമായിരുന്നു. അതി​​െൻറ ഗുണഫലം ലഭ്യമായി തുടങ്ങിയതായി സുൽതാൻ അൽ ത്വാഹിർ വ്യക്​തമാക്കുന്നു. പരി​േശാധനയും തുടർപ്രവർത്തനവും നടത്തിയ 273 സ്​ഥാപനങ്ങൾ മുൻ കാലങ്ങളേക്കാൾ 91ശതമാനം നിലവാരം മെച്ചപ്പെടുത്തി. 300 സ്​ഥാപനങ്ങൾ കൂടി ഇൗ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായും ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷം അടുത്ത വർഷം സന്തോഷ പരിശോധനയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshappiness inspectionsultan al taher
News Summary - sultan al taher-uae-gulf news
Next Story