Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസു​ൽ​ത്താ​ൻ അ​ൽ...

സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ഇ​ന്നെ​ത്തും

text_fields
bookmark_border
സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ഇ​ന്നെ​ത്തും
cancel
camera_alt

സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി

ദു​ബൈ: ആ​റു​മാ​സ​ത്തെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​വും ഹൂ​സ്റ്റ​ണി​ൽ ര​ണ്ടാ​ഴ്ച നീ​ണ്ട ആ​രോ​ഗ്യ വീ​ണ്ടെ​ടു​പ്പി​നും ശേ​ഷം ഇ​മാ​റാ​ത്തി​ന്‍റെ അ​ഭി​മാ​ന​താ​രം സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി തി​ങ്ക​ളാ​ഴ്ച യു.​എ.​ഇ​യി​ൽ എ​ത്തു​ന്നു. ഹൂ​സ്റ്റ​ണി​ൽ നി​ന്ന്​ വി​മാ​ന​മാ​ർ​ഗം എ​ത്തി​ച്ചേ​രു​ന്ന അ​​ദ്ദേ​ഹ​ത്തെ ഭ​ര​ണ​പ്ര​മു​ഖ​രും മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ന്‍റെ മേ​ധാ​വി​ക​ളും ചേ​ർ​ന്ന്​ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ദേ​ശീ​യ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ സ്വീ​ക​ര​ണ​ത്തി​ന്​ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, രാ​ജ്യ​മൊ​ന്ന​ട​ങ്കം പ്ര​തീ​ക്ഷാ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന സു​ൽ​ത്താ​ന്‍റെ മ​ട​ങ്ങി​വ​ര​വ്​ സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ബ​ഹി​രാ​കാ​ശ ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ച്ച്​ സെ​പ്​​റ്റം​ബ​ർ നാ​ലി​നാ​ണ്​ യു.​എ​സി​ലെ ഫ്ലോ​റി​ഡ​യി​ൽ അ​ദ്ദേ​ഹം മ​ട​ങ്ങി​യെ​ത്തി​യ​ത്​. ചി​കി​ത്സ​യും ശാ​സ്ത്ര​പ​രീ​ക്ഷ​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി 14ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​ത്. ഒ​രാ​ഴ്ച​യോ​ളം മാ​തൃ​രാ​ജ്യ​ത്ത്​ ചെ​ല​വ​ഴി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട്​ ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​ന്​ ഹൂ​സ്റ്റ​ണി​ലേ​ക്ക്​ ത​ന്നെ മ​ട​ങ്ങും. തി​രി​ച്ചെ​ത്തു​ന്ന രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​പു​ത്ര​ന്​ സ​മു​ചി​ത​മാ​യ സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ണി​യ​റ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. നേ​ര​ത്തേ ഹ​സ്സ അ​ൽ മ​ൻ​സൂ​രി​ക്ക്​ ന​ൽ​കി​യ​തി​ന്​ സ​മാ​ന​മാ​യ രീ​തി​യി​ൽ ഗം​ഭീ​ര​സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ളാ​ണ്​ ഒ​രു​ക്കു​ക. രാ​ഷ്ട്ര​നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ക്ക​ൽ, ദൗ​ത്യ വി​ജ​യാ​ഘോ​ഷം, പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള സം​വാ​ദം, ജ​ന്മ​നാ​ടാ​യ അ​ൽ ഐ​നി​ൽ പ്ര​ത്യേ​ക സ്വീ​ക​ര​ണം എ​ന്നി​വ ന​ട​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

അ​ൽ നി​യാ​ദി ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു​വെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ഫ്ലൈ​റ്റ്​ സ​ർ​ജ​ൻ ഡോ. ​ഹ​നാ​ൻ അ​ൽ സു​വൈ​ദി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഹൂ​സ്റ്റ​ണി​ൽ അ​ൽ നി​യാ​ദി​യു​ടെ ചി​കി​ത്സ​ക്കും മ​റ്റും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന അ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ്​ സു​ഖ​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sultantodayHoustonAL Neyadiarrivenational space centre
News Summary - Sultan Al Neyadi will arrive today
Next Story