അറബ് ഡിസ്ട്രിബ്യൂട്ടേഴ്സ് യൂനിയെൻറ തലപ്പത്ത് സുൽത്താൻ അൽ ഹാത്തെമി
text_fieldsസുൽത്താൻ അൽ ഹാത്തെമി
ദുബൈ: അറബ് മേഖലയിലെ വിതരണക്കാരുടെ സംഘടനയായ അറബ് ഡിസ്ട്രിബ്യൂട്ടേഴ്സ് യൂനിയെൻറ പ്രസിഡൻറായി യു.എ.ഇയിെല നമ്പർ വൺ വിതരണ കമ്പനിയായ തൗസിയ കമ്പനി ഫോർ ഡിസ്ട്രിബ്യൂഷൻ ആൻഡ് ലോജിസ്റ്റിക്സ് എക്സിക്യൂട്ടിവ് ഡയറക്ടർ സുൽത്താൻ അൽ ഹാത്തെമിയെ തെരഞ്ഞെടുത്തു. ഈജിപ്തിലെ കൈറോയിൽ നടന്ന ജനറൽ അസംബ്ലിയിലാണ് ഹാെത്തമിയെ തെരഞ്ഞെടുത്തത്. ആദ്യമായാണ് യു.എ.ഇയിൽനിന്നൊരാൾ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. 'ഗൾഫ് മാധ്യമം' അടക്കം പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ വിതരണക്കാരായ തൗസിയ യു.എ.ഇയിൽ ഏറ്റവും വിപുലമായ ശൃംഖലയുള്ള ഡിസ്ട്രിബ്യൂഷൻ ഏജൻസിയാണ്.യു.എ.ഇയിലെ ഉൾപ്രദേശങ്ങളിൽ പോലും തൗസിയ വഴി പ്രസിദ്ധീകരണങ്ങൾ എത്തുന്നുണ്ട്.
അബൂദബി മീഡിയ കമ്പനിയുടെ ഭാഗമായ തൗസിയക്ക് വിതരണത്തിന് പുറമെ മാർക്കറ്റിങ്, പ്രസിദ്ധീകരണം, ഉപഭോക്തൃ സേവനം തുടങ്ങിയ സേവനങ്ങളുമുണ്ട്. അറബ് ഡിസ്ട്രിബ്യൂട്ടേഴ്സ് യൂനിയൻ, എമിറേറ്റ്സ് പബ്ലിഷേഴ്സ് യൂനിയൻ, അറബ് പബ്ലിഷേഴ്സ് യൂനിയൻ, ഇൻറർനാഷനൽ ഡിസ്ട്രിബ്യൂട്ടേഴ്സ് യൂനിയൻ എന്നിവയിൽ തൗസിയ അംഗമാണ്. 2024 വരെയാണ് ഹാത്തെമിയുടെ ചുമതല. 23 വർഷം മുമ്പ് തൗസിയയുടെ ഭാഗമായ ഹാത്തെമി ഈ മേഖലയിൽ ഏറ്റവും പരിചയ സമ്പത്തുള്ള വ്യക്തികൂടിയാണ്. അറബ് മേഖലയിലെ വിതരണക്കാരുടെയും പ്രസിദ്ധീകരണങ്ങളുടെയും ഐക്യത്തോടെയുള്ള പ്രവർത്തനത്തിനായി 1973ലാണ് അറബ് ഡിസ്ട്രിബ്യൂട്ടേഴ്സ് യൂനിയൻ രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

