‘സുഖിനോ ഭവന്തു’ ടീസര്‍ പ്രകാശനം
text_fieldsഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന സുഖിനോ ഭവന്തു ടീസര്‍ പ്രകാശന ചടങ്ങ്
ഷാര്‍ജ: റാസല്‍ഖൈമയില്‍ പ്രവാസജീവിതം നയിക്കുന്ന നര്‍ത്തകിയും അധ്യാപികയും സംരംഭകയുമായ അനുപമ വി. പിള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സംക്രമസന്ധ്യ 2024’ല്‍ അവതരിപ്പിക്കുന്ന ജ്ഞാനപ്പാനയുടെ ഏകപാത്ര നൃത്താവിഷ്കാരം ‘സുഖിനോ ഭവന്തു’വിന്റെ പ്രചാരണ ടീസര്‍ പ്രകാശനംചെയ്തു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ റാക് ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം, ഷാര്‍ജ ഇന്ത്യന്‍ അസോ. സെക്രട്ടറി ശ്രീപ്രകാശ് എന്നിവര്‍ പ്രകാശനകര്‍മം നിര്‍വഹിച്ചു. ആഗസ്റ്റ് 16ന് ഗുരുവായൂര്‍ മേൽപത്തൂര് ഓഡിറ്റോറിയത്തിലാണ് നൃത്താവതരണം.
ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സി. മോഹന്‍കുമാര്‍, അഡ്വ. നജ്മുദ്ദീന്, കനകലത, ഗോപകുമാര്‍ പിള്ള, അന്‍സാര്‍ കൊയിലാണ്ടി, എം.ബി. അനീസുദ്ദീന്‍, ഹിഷാം അബ്ദുസ്സലാം, ഇ.ടി. പ്രകാശ്, ആസാദ്, സുനില്‍ ചിറയ്ക്കല്‍, ആഷിക് ലീ തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രുതിനാഥ്, കലാക്ഷേത്ര മുകുന്ദന്, രജത് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. അക്ബര്‍ ആലിക്കര സ്വാഗതവും അനുപമ വി. പിള്ള നന്ദിയും പറഞ്ഞു.

