സുജിത്ത് മെമ്മോറിയൽ ഫുട്ബാൾ: ബ്രദേഴ്സ് കോക്കൂർ ജേതാക്കൾ
text_fieldsസുജിത്ത് മെമ്മോറിയൽ മേമൻസ് സോക്കർ ഫെസ്റ്റ് ജേതാക്കളായ ബ്രദേഴ്സ് കോക്കൂർ ടീമിനുള്ള ട്രോഫി അഷ്‌റഫ് താമരശ്ശേരി
നല്‍കുന്നു
അജ്മാന്‍: സുജിത്ത് മെമ്മോറിയൽ മേമൻസ് സോക്കർ ഫെസ്റ്റിൽ കോക്കൂർ വിന്നേഴ്സ് കിരീടം നേടി.
തൃശൂർ ജില്ലയിലെ മികച്ച യുവജന സംഘടനക്കുള്ള 2018ലെ കേന്ദ്ര-സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ മേമൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചേറ്റുവയുടെ യു.എ.ഇ ഓവർസിസ് ഘടകമാണ് സുജിത്ത് മെമ്മോറിയൽ ഓൾ കേരള സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചത്. 16 ടീമുകൾ അണിനിരന്ന ടൂർണമെന്‍റിൽ ബ്രദേഴ്സ് കോക്കൂർ വിന്നേഴ്സ് കിരീടം നേടിയപ്പോൾ ബോധി വെങ്കിടങ് റണ്ണേഴ്‌സ് കിരീടം കരസ്ഥമാക്കി. ടൂര്‍ണമെന്‍റിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ അഷ്‌റഫ് താമരശ്ശേരി, മാധ്യമ പ്രവർത്തകൻ സലിം നൂര്‍ എന്നിവരെ സി.കെ. ശംസുദ്ദീൻ, ചിന്നക്കൽ മൂസ മെമ്മോറിയൽ മേമൻസ് എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു. ക്ലബ് പ്രവർത്തകരായ ഫവാസ്, സാബിക്, അഷ്‌റഫ്, എം.ഇ. നൗഷാദ്, മുബീബ് സുലൈമാൻ, സലീഷ്, നിയാസ്, ഷിഹാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

