Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുഹൈൽ ഉദിച്ചിട്ടും...

സുഹൈൽ ഉദിച്ചിട്ടും ചൂടിന് കുറവില്ല; ശനിയാഴ്ച അബൂദബി അൽദഫ്റ മേഖലയിലെ ബദ ദഫാസിൽ താപനില 50 ഡിഗ്രി രേഖപ്പെടുത്തി

text_fields
bookmark_border
സുഹൈൽ ഉദിച്ചിട്ടും ചൂടിന് കുറവില്ല; ശനിയാഴ്ച അബൂദബി അൽദഫ്റ മേഖലയിലെ ബദ ദഫാസിൽ താപനില 50 ഡിഗ്രി രേഖപ്പെടുത്തി
cancel

ദുബൈ: കടുത്ത വേനൽ അവസാനിച്ചതിന്‍റെ സൂചന നൽകുന്ന സുഹൈൽ നക്ഷത്രം ആഗസ്റ്റ് 24ന് ഉദിച്ചിട്ടും രാജ്യത്ത് ചൂട് കുറയുന്നില്ല. യു.എ.ഇയിൽ താപനില ശനിയാഴ്ചയും 50 ഡിഗ്രി രേഖപ്പെടുത്തി. ഉച്ചക്ക് 2.30ക്ക് അബൂദബി അൽദഫ്റ മേഖലയിലെ ബദ ദഫാസിലാണ് 50 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. ദിവസങ്ങളുടെ ഇടവേളക്ക് ശേഷമാണ് താപനില വീണ്ടും ഉയർന്നത്.

സുഹൈൽ നക്ഷത്രമുദിച്ചാൽ പിന്നെ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന കണക്ക്കൂട്ടലുകൾ തെറ്റിച്ചാണ് താപനില വീണ്ടും അമ്പത് ഡിഗ്രി കടന്നത്. സുഹൈൽ ഉദിച്ച് അഞ്ചാം ദിവസം ചൂട് പിന്നേയും അമ്പത് ഡിഗ്രിലേക്ക് ഉയരുന്നത് പതിവില്ലെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. താപനില കുറഞ്ഞാലും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം കാരണം മുൻപത്തേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നു. അതിനാൽ, വരും ദിവസങ്ങളിലും താപതരംഗത്തെയും കടുത്ത ചൂടിനെയും പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ താമസക്കാർ തുടർന്നും സ്വീകരിക്കേണ്ടി വരും.

ബദാ ദഫാസിൽ തന്നെയാണ് ഈ വേനലിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ആഗസ്റ്റ് അഞ്ചിന് 51.2 ഡിഗ്രിയായിരുന്നു താപനില. കഴിഞ്ഞദിവസങ്ങളിൽ കൂടിയ ചൂട് 49 ഡിഗ്രി രേഖപ്പെടുത്തിയിരുന്നെങ്കിലും രാത്രികാലങ്ങളിൽ അനുഭപ്പെടുന്ന ഹ്യുമിഡിറ്റിക്കും മറ്റും കുറവുണ്ടായിരുന്നു. എന്നാൽ, കണക്കുകൂട്ടലുകൾ തെറ്റിച്ച് താപനില വീണ്ടും അമ്പത് ഡിഗ്രിയിലെത്തുകയായിരുന്നു. താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ട് തുടങ്ങാൻ സെപ്തംബർ പകുതി കഴിയേണ്ടി വരുമെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiheatUAE Newstemperature
News Summary - Suhail Arrives, But Abu Dhabi Heat Hits 50°C
Next Story