സുഗതാഞ്ജലി കാവ്യാലാപനം; ചാപ്റ്റര്‍ തല മത്സരം 23ന്
text_fieldsഅബൂദബി: മലയാളം മിഷന് ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് സുഗതാഞ്ജലി ആഗോളതല കാവ്യാലാപന മത്സരത്തിന്റെ മുന്നോടിയായി അബൂദബി ചാപ്റ്ററിന് കീഴിലുള്ള മേഖലാതല മത്സരങ്ങള്‍ സമാപിച്ചു. ചാപ്റ്റര്‍ തല മത്സരം ജൂണ്‍ 23 ഞായറാഴ്ച ഉച്ച രണ്ട് മണിമുതല്‍ അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. കേരള സോഷ്യല്‍ സെന്റര്‍, അബൂദബി മലയാളി സമാജം, അബൂദബി സിറ്റി, ബദാ സായിദ്, അല്‍ ദഫ്റ എന്നീ മേഖലകളിലായി നടന്ന മത്സരങ്ങളില്‍ നൂറോളം മലയാളം മിഷന് വിദ്യാർഥികള്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നും സബ്ജൂനിയര് വിഭാഗത്തില്‍ വേദ മനു, ശ്രേയ ശ്രീലക്ഷ്മി കൃഷ്ണ, നിയതി മനീഷ്, വിന്യ വിഷ്ണു, ദേവി തരുണിമ പ്രഭു, മാളവിക രാംദാസ്, ആമിന സവാദ്, ശ്രീലക്ഷ്മി പനയന്തട്ട, ശ്രീനിക എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ മിലി സാറ ജോര്‍ജ്, ദില്‍ഷ ഷാജിത് പാര്‍വതി ജ്യോതിഷ്, തീർഥ സുരേഷ്, ലക്ഷ്മി പ്രഷോബ്, ജയനന്ദന രതീഷ്, ആര്യ മുഹമ്മദ് സാദിഖ്, അതിഥി സുധീഷ്, ആരോണ്‍ കൃഷ്ണ, ആദി കൃഷ്ണ, വില്യം ജോബി, മഹസ മാജിദ്, ആഗ്നേയ പ്രസാദ്, ദീക്ഷിത ജിജു നായര്‍, ഐമി, രവിന് എന്നിവര്‍ ചാപ്റ്റര്‍ തല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു.
മുന്‍വര്‍ഷങ്ങളില്‍ സുഗതകുമാരി, കുമാരനാശാന്, വൈലോപ്പിള്ളി ശ്രീധരമേനോന് എന്നിവരുടെ കവിതകളാണ് മത്സരങ്ങള്‍ക്കായി പരിഗണിച്ചതെങ്കില്‍ ഇത്തവണ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്കായി ചങ്ങമ്പുഴ കൃഷ്ണപിള്ള, ബാലാമണിയമ്മ, ഇടശ്ശേരി ഗോവിന്ദന് നായര്‍ എന്നിവരുടെ കവിതകളാണ് പരിഗണിച്ചത്. ചാപ്റ്റര്‍ മത്സരത്തില്‍ വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാരായിരിക്കും ആഗോളതല കാവ്യാലാപന മത്സരത്തില്‍ മാറ്റുരക്കുക. അഡ്വ. ആയിഷ സക്കീര്‍, ഹണി ഭാസ്കരന്, ശ്രീഷ്മ അനീഷ്, അനില്‍ പുതുവയല്‍, ബോബ് പാറപ്പുറത്ത്, സജില്‍ മുഹമ്മദ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. മേഖലതല കോഓഡിനേറ്റര്‍മാരായ എ.പി. അനില്‍കുമാര്‍, പ്രജിന അരുണ്‍, ധനേഷ്കുമാര്‍, സെറിന്‍ അനുരാജ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

