സുഗതാഞ്ജലി കാവ്യാലാപന മത്സരം
text_fieldsസബ് ജൂനിയർ വിഭാഗം: ഫഹദ് ഫാദിൽ (ഒന്നാം സ്ഥാനം), ആയിഷ
കല്ലൂരിയകത്ത് (രണ്ടാം സ്ഥാനം), മെലീന ലീലു സിബി (മൂന്നാം സ്ഥാനം), ജൂനിയർ വിഭാഗം: ഫാത്തിമ മെഹ്റിൻ (ഒന്നാം സ്ഥാനം), സിയോന മറിയം ഷൈജു (രണ്ടാം സ്ഥാനം), ഏലിയാസ് എൻ. സിജി (മൂന്നാം സ്ഥാനം)
ഫുജൈറ: മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഭാഗമായി ഫുജൈറ ചാപ്റ്റർ മത്സരങ്ങൾ ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറിയും മലയാളം മിഷൻ ചാപ്റ്റർ മുൻ പ്രസിഡന്റുമായ സഞ്ജീവ് മേനോൻ പരിപാടി ഉദ്ഘാടനംചെയ്തു. ചാപ്റ്റർ പ്രസിഡന്റ് വിത്സൺ പട്ടാഴി അധ്യക്ഷതവഹിച്ചു.
ചാപ്റ്റർ സെക്രട്ടറി ഷൈജു രാജൻ സ്വാഗതവും വിജി സന്തോഷ് നന്ദിയും പറഞ്ഞു. ജൂനിയർ വിഭാഗത്തിൽ കൈരളി കൾചറൽ അസോസിയേഷൻ, ദിബ്ബ പഠനകേന്ദ്രത്തിലെ ഫാത്തിമ മെഹ്റിൻ ഒന്നാം സ്ഥാനവും, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് പഠനകേന്ദ്രത്തിലെ സിയോന മറിയം ഷൈജു രണ്ടാം സ്ഥാനവും ഏലിയാസ് എൻ. സിജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സബ് ജൂനിയർ വിഭാഗത്തിൽ ഫഹദ് ഫാദിൽ റെഫായ്തീൻ (കൽബ, ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് പഠനകേന്ദ്രം) ഒന്നാം സ്ഥാനവും, ആയിഷ കല്ലൂരിയകത്ത് (ഫുജൈറ, ഇന്ത്യൻ സോഷ്യൽ ക്ലബ് പഠനകേന്ദ്രം) രണ്ടാം സ്ഥാനവും, മെലീന ലീലു സിബി (ഫുജൈറ കൈരളി കൾചറൽ അസോസിയേഷൻ പഠനകേന്ദ്രം) മൂന്നാംസ്ഥാനവും നേടി. ചാപ്റ്ററിൽനിന്നുള്ള വിജയികൾ മലയാളം മിഷൻ നടത്തുന്ന ആഗോളതല കാവ്യാലാപന മത്സരത്തിൽ പങ്കെടുക്കും. ജയലക്ഷ്മി നായർ, അജ്മി റഷീദ് എന്നിവർ മത്സരങ്ങൾ അവലോകനം ചെയ്തു. മലയാളം മിഷൻ പഠനകേന്ദ്രം വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും ഭാഷാപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

