സുഗതാഞ്ജലി ചാപ്റ്റർതല കാവ്യാലാപന മത്സരം സംഘടിപ്പിച്ചു
text_fieldsമലയാളം മിഷൻ ദുബൈ ചാപ്റ്ററിന്റെ സുഗതാഞ്ജലി ചാപ്റ്റർതല കാവ്യാലാപന മത്സരം
ചെയർമാൻ വിനോദ് നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്റെ സുഗതാഞ്ജലി ചാപ്റ്റർതല കാവ്യാലാപന മത്സരങ്ങൾ ജൂൺ 27ന് ഓർമ വില്ലയിൽ നടന്നു.
വിവിധ സെന്ററുകളിൽനിന്നുമായി തെരഞ്ഞെടുത്ത 37 കുട്ടികളാണ് സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായി മത്സരിച്ചത്. ഇവിടെനിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർ ആഗോളതലത്തിൽ മത്സരിക്കും.
ഒ.സി. സുജിത്, എം.ഒ. രഘുനാഥ്, അനീഷ എന്നിവരാണ് ചാപ്റ്റർതല മത്സരങ്ങളുടെ വിധികർത്താക്കൾ. മത്സരങ്ങളുടെ മേഖലാതലം വിവിധ കർത്താവായിരുന്ന ഉണ്ണിക്കൃഷ്ണൻ കൊട്ടാരത്തിൽ അതിഥിയായിരുന്നു. ചെയർമാൻ വിനോദ് നമ്പ്യാർ മത്സരങ്ങൾ ഉദ്ഘാടനംചെയ്തു. മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷതവഹിച്ചു.
മലയാളം മിഷൻ ദുബൈ ചാപ്റ്റർ സെക്രട്ടറി ദിലീപ് സി.എൻ.എൻ, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, അനസ് എം. ഷെരീഫ്, രാജേഷ് തൽരെജ എന്നിവർ ആശംസകൾ നേർന്നു. അക്കാദമിക് കോഓഡിനേറ്റർ സ്വപ്ന സജി, കോഓഡിനേറ്റേഴ്സ്, ജോയന്റ് കോഓഡിനേറ്റേഴ്സ്, മറ്റു ഭാരവാഹികൾ, ടീച്ചേഴ്സ്, രക്ഷിതാക്കൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. കൺവീനർ ഫിറോസിയ സ്വാഗതവും നോൺ അക്കാദമിക് കോഓഡിനേറ്റർ സ്മിത മേനോൻ നന്ദിയും പറഞ്ഞു.

