സുഗതാഞ്ജലി-2023 ചാപ്റ്റർതല മത്സരങ്ങൾ സമാപിച്ചു
text_fieldsമലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി-2023ന്റെ ദുബൈ ചാപ്റ്റർ തല ഫൈനൽ
മത്സരങ്ങൾ നോർക്ക റെസിഡന്റ്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർഥം മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി-2023ന്റെ ദുബൈ ചാപ്റ്റർ തല ഫൈനൽ മത്സരങ്ങൾ നോർക്ക റെസിഡന്റ്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി പ്രവാസ ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് ആശംസ നേർന്നു. ദുബൈ ചാപ്റ്റർ ചെയർമാൻ ദിലീപ് അധ്യക്ഷത വഹിച്ചു.
ജോ. സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞു. വിദഗ്ധ സമിതി കൺവീനർ കിഷോർ ബാബു, സെക്രട്ടറി പ്രദീപ് തോപ്പിൽ, ജോ. കൺവീനർ റിംന അമീർ എന്നിവരും സംസാരിച്ചു. മുതിർന്ന ഭാഷാധ്യാപകനും മലയാളം മിഷൻ വിദഗ്ധ സമിതി അംഗവുമായ മുരളി മംഗലത്ത്, അധ്യാപകനും സാഹിത്യകാരനുമായ രഘുനന്ദൻ, എഴുത്തുകാരൻ ഒ.സി. സുജിത് എന്നിവർ വിധികർത്താക്കളായി. കൺവീനർ ഫിറോസിയ നന്ദി രേഖപ്പെടുത്തി.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 43 കുട്ടികളാണ് വൈലോപ്പിള്ളി കവിതകളാൽ വേദി സമ്പന്നമാക്കിയത്. അക്കാദമിക് കോഓഡിനേറ്റർ സ്വപ്ന സജി, മേഖല കോഓഡിനേറ്റർമാരായ സന്തോഷ് മാടാരി, ഷിജു നെടുംപറമ്പത്, എം.സി. ബാബു, അധ്യാപകരായ ബാബുരാജ്, സുഭാഷ് ദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ആറു കുട്ടികളാണ് ആഗോള തല മത്സരത്തിൽ ദുബൈ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

