Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1.05 കോടി ദിര്‍ഹമിന്‍റെ പഞ്ചസാര ഇടപാട് തട്ടിപ്പ്: വ്യവസായിക്ക് തടവും നാടുകടത്തലും

text_fields
bookmark_border
1.05 കോടി ദിര്‍ഹമിന്‍റെ പഞ്ചസാര ഇടപാട് തട്ടിപ്പ്: വ്യവസായിക്ക് തടവും നാടുകടത്തലും
cancel

റാസല്‍ഖൈമ: 1.05 കോടി ദിര്‍ഹമിന്‍റെ പഞ്ചസാര ഇടപാട് തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ വ്യവസായിക്ക് ഒരു വര്‍ഷം തടവും നാടുകടത്തലും വിധിച്ച് റാസല്‍ഖൈമ കോടതി. കേസിലെ 51കാരനായ ഏഷ്യന്‍ വംശജനായ ഇടനിലക്കാരനെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തനാക്കി. പ്രതിയുടെ കമ്പനിക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴയും ചുമത്തി.

12,500 ടണ്‍ വെള്ള പഞ്ചസാര അബൂദബി തുറമുഖത്ത് വിതരണത്തിന് തയാറാണെന്ന് വ്യാജ രേഖകളും വീഡിയോകളും കാണിച്ച് വാങ്ങുന്നയാളില്‍നിന്ന് പണം തട്ടിയെന്നാണ് കേസ്. പഞ്ചസാരയുടെ പേരില്‍ ആദ്യം 12.625 ലക്ഷം ഡോളറും പിന്നീട് ആറു ലക്ഷം ഡോളറും വാങ്ങി. തുടര്‍ന്ന് ബാങ്ക് ധനസഹായം വാഗ്ദാനം ചെയ്ത് 10 ലക്ഷം ഡോളറും കൈപ്പറ്റി. എന്നാല്‍, പഞ്ചസാര വിതരണം ചെയ്യുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ല. രണ്ട് ഇടപാടുകളിലുമായി 1,05,05,375 ദിര്‍ഹമിന്‍റെ തട്ടിപ്പാണ് നടന്നത്.

തട്ടിപ്പിനെക്കുറിച്ച് ഇടനിലക്കാരന് അറിവുണ്ടായിരുന്നെന്നോ പണം കൈപ്പറ്റിയെന്നോ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. വാങ്ങുന്നയാളെയും വില്‍ക്കുന്നയാളെയും പരിചയപ്പെടുത്തുക മാത്രമായിരുന്നു തന്‍റെ പങ്കെന്ന വാദം അംഗീകരിച്ചാണ് ഇയാളെ കുറ്റമുക്തനാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sugar deal fraud
Next Story