സൂഫി ഗായകൻ കെ.എച്ച് താനൂരിനെ ആദരിച്ചു
text_fieldsഡോ. അൻവർ അമീനിന്റെ സാന്നിധ്യത്തിൽ ഡോ. അബ്ദുസ്സലാമും ശംസുദ്ദീൻ നെല്ലറയും കെ.എച്ച്. താനൂരിനെ ആദരിക്കുന്നു
ദുബൈ: യു.എ.ഇയിലെത്തിയ ശ്രദ്ധേയ മലയാളി സൂഫി ഗായകൻ കെ.എച്ച് താനൂരിനെ ആദരിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ അമീനിന്റെ സാന്നിധ്യത്തിൽ ഡോ. അബ്ദുസ്സലാമും ഷംസുദ്ദീൻ നെല്ലറയും ചേർന്നാണ് ആദരിച്ചത്.
കേരളത്തിൽ നേരത്തേതന്നെ ശ്രദ്ധേയനായ കെ.എച്ച്. താനൂർ ഇപ്പോള്‍ യു.എ.ഇയിലെ സംഗീത സദസ്സുകളിലും നിറസാന്നിധ്യമാവുകയാണ്.
ആയിരത്തിലധികം ഖവാലി ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും സംഗീതം പകരുകയും ചെയ്ത അദ്ദേഹം, പ്രവാസ ലോകത്ത് നടന്ന ഈദ് ആഘോഷങ്ങളിൽ പങ്കാളിയായി.
13ാം വയസ്സിൽ സംഗീത ലോകത്ത് കാൽവെച്ച താനൂർ സ്വദേശി ഹനീഫയാണ് ‘കെ.എച്ച് താനൂർ’ എന്ന പേരിൽ അറിയപ്പെടുന്നത്. ‘അവതുണ്ടാവും കാലം…. അല്ലലില്ലാത്ത നേരം’, ‘നിന്നെ കാണാത്ത കണ്ണ് കണ്ണല്ല…’, ‘അദമിയായ കൂട്ടിനുള്ളിൽ…’ തുടങ്ങി നിരവധി ഗാനങ്ങൾ രചിക്കുകയും സംഗീതം പകരുകയും ചെയ്തിട്ടുണ്ട്. യു.എ.ഇ സന്ദർശനത്തിന്റെ ഭാഗമായി വിവിധ ഗൃഹാന്തര മെഹ്ഫിൽ വേദികളിലും സംരംഭങ്ങളിലും സംഗീത പരിപാടി അവതരിപ്പിച്ചു. ടി.പി ആലിക്കുട്ടി ഗുരുക്കൾ, ആലപ്പി ഷെരീഫ് തുടങ്ങിയവരാണ് കലാരംഗത്തെ ഇദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

