100 ഇന്ത്യൻ യുവസംരംഭകരുടെ വിജയഗാഥകൾ പ്രകാശനംചെയ്തു
text_fields100 ഇന്ത്യൻ യുവസംരംഭകരുടെ വിജയഗാഥകൾ ദുബൈ സ്പോർട്സ് കൗൺസിൽ ഡയറക്ടർ അഹ്മദ് ഇബ്രാഹിം മുസബ്ബിഹ് പ്രകാശനംചെയ്യുന്നു
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പുതുതലമുറ സംരംഭകരുടെയും പ്രഫഷനൽ രംഗത്തെ പ്രതിഭകളുടെയും വിജയഗാഥകളുടെ സമാഹാരമായ ‘100 ഇന്ത്യൻ യങ് ബിസിനസ് ലീഡേഴ്സ് ഇൻ യു.എ.ഇ’ ഇംഗ്ലീഷ് കോഫീ ടേബിൾ ബുക്ക് പ്രകാശനംചെയ്തു. ദുബൈ സ്പോർട്സ് കൗൺസിൽ ഡയറക്ടർ ജനറൽ അഹ്മദ് ഇബ്രാഹിം മുസബ്ബിഹ് പ്രകാശനം നിർവഹിച്ചു. ആത്തിഫ് റഹ്മാൻ ആദ്യ പ്രതി സ്വീകരിച്ചു. ബ്രാൻഡ്-ബേ മീഡിയ ഗ്രൂപ്പാണ് പ്രസാധകർ. 45 വയസ്സിനു താഴെയുള്ള 100 ഇന്ത്യൻ യുവ ബിസിനസുകാരുടെ സ്വപ്നങ്ങൾ, ചുവടുവെപ്പുകൾ, പദ്ധതികൾ, വിജയരഹസ്യങ്ങൾ, പുതിയ ബിസിനസ് ആശയങ്ങൾ എന്നിവയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്.
ബ്രാൻഡ്-ബേ മീഡിയ മാനേജിങ് ഡയറക്ടർ സൈനുദ്ദീൻ ചേലേരി, ദുബൈ സ്പോർട്സ് സ്പോൺസർഷിപ് ഡിപ്പാർട്മെന്റ് തലവൻ സർമദ് അൽ സദ്ലായി, എസ്.ഐ.ജി ഹോൾഡിങ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ ആലിയ അൽ കിന്ദി, സൈഫീസാൻ അബൂഹസൻ മലേഷ്യ, ലുലു എക്സ്ചേഞ്ച് ഇന്റർനാഷനൽ ഡെപ്യൂട്ടി സി.ഇ.ഒ ഷൈജു മോഹൻദാസ്, ഫൈൻ ടൂൾസ് മാനേജിങ് ഡയറക്ടർ അബ്ദുൽ ഗഫൂർ, യു.എച്ച്.വൈ ഓഡിറ്റിങ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജെയിംസ് മാത്യു, മുസ്തഫ സാസ, ഹോട്ട് പാക്ക് എക്സിക്യൂട്ടിവ് ഡയറക്ടർ സൈനുദ്ദീൻ പി.ബി, ലുലു എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ അസീം ഉമ്മർ, ചാക്കോ ഊളക്കാടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ലിസ്റ്റിൽ ഉൾപ്പെട്ട പതിനഞ്ച് വനിതാ സംരംഭകരെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. ഏപ്രിൽ അവസാനവാരം ദുബൈയിൽ നടക്കുന്ന 500 ഇന്ത്യൻ വനിതാ സംരംഭകരുടെ ‘ഷീ കോൺക്ലേവിന്റെ’ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

