സുബിെൻറ സുവർണ നേട്ടത്തിന് ഇരട്ടിമധുരം
text_fieldsദുബൈ: കഴിഞ്ഞദിവസം ചത്തീസ്ഗഢിലെ ബിമത്രയില്‍ സമാപിച്ച സി.ബി.എസ്.ഇ ദേശീയ അത്ലറ്റിക് മീറ്റിൽ നിരവധി ഇന്ത്യൻ വിദ്യാർഥികൾ പെങ്കടുത്ത് സമ്മാനങ്ങൾ നേടി. എന്നാൽ അവരൊന്നും കടക്കാത്ത ഒരു കടമ്പ ചാടിക്കടന്നാണ് ദുബൈ ജെ.എസ്.എസ് പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്ന മാഹി പള്ളൂർ സ്വദേശി സുബിൻ മുസ്തഫ അണ്ടര്‍ 19 ആണ്‍കുട്ടികളുടെ ഹൈജമ്പിൽ സ്വർണം നേടിയത്. പ്ലസ്ടു പരീക്ഷക്ക് ഒരുങ്ങുന്നതിനാല്‍ ചത്തിസ്ഗഢിലെ ദേശീയ മല്‍സരത്തിന് വിടുന്ന കാര്യത്തിൽ മാതാപിതാക്കൾ ആദ്യം അൽപം സംശയത്തിലായിരുന്നു.
ഏറെ പ്രതീക്ഷ നൽകുന്ന താരമാണെന്നും അവസരം നഷ്ടപ്പെടുത്തരുതെന്നും സ്കൂൾ അധികൃതർ പ്രോത്സാഹിപ്പിച്ചതോടെ പോകാൻ ഒരുക്കം തുടങ്ങി. അപ്പോഴാണ് ശ്രദ്ധിക്കുന്നത് -പാസ്പോർട്ട് കാലാവധി കഴിഞ്ഞിരിക്കുന്നു. പുതുക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെങ്കിലും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രക്ഷക്കെത്തിയതിനാൽ ആ കടമ്പ കടന്നു കിട്ടി. അതോടെ സ്കൂളിനും സുഹൃത്തുക്കൾക്കും പ്രതീക്ഷയേറി. സുബിനുമേലുള്ള സമ്മർദവും. എന്നാൽ ഹരിയാന, പഞ്ചാബ് താരങ്ങളെ 1.83 മീറ്റര്‍ ഉയരത്തി ചാടി കടന്നതോടെ സ്വർണം ദുബൈയിലെത്തി. സ്കൂളിെൻറ അഭിമാനം ഭാരതത്തോളം ഉയർത്തിയ വിദ്യാർഥിക്ക് ഉഗ്രൻ വരവേൽപ്പാണ് സ്കൂളിൽ ഒരുക്കിയത്. ഒപ്പം മാതാപിതാക്കളെയും ആദരിച്ചു. ദമാസ് ഫർണീച്ചർ എം.ഡി മുസ്തഫ എ.കെ.യുടെയും സഫീന അബ്ദു റഹ്മാെൻറയും മകനാണ് സുബിൻ. സീഷാൻ, സാഹി, സഹ്റ എന്നിവരാണ് സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
