Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

‘വീ​ട്ടു​വി​ദ്യാ​ഭ്യാ​സം’ സ്വീ​ക​രി​ച്ച കു​ട്ടി​ക​ളെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
‘വീ​ട്ടു​വി​ദ്യാ​ഭ്യാ​സം’ സ്വീ​ക​രി​ച്ച കു​ട്ടി​ക​ളെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ സ​ന്ദ​ർ​ശി​ച്ചു
cancel

ദു​ബൈ: മ​ക്ക​ൾ​ക്ക്​ ‘വീ​ട്ടു​വി​ദ്യാ​ഭ്യാ​സം’ തെ​ര​ഞ്ഞെ​ടു​ത്ത കു​ടും​ബ​ത്തെ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​ റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം സ​ന്ദ​ ർ​ശി​ച്ചു. അ​ബ്​​ദു​ൽ വാ​ഹി​ദ്​ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ അ​സീ​സി​െ​ൻ​റ നാ​ല്​ മ​ക്ക​ളാ​ണ്​ വീ​ട്ടി​ൽ​നി​ന്ന്​ വി​ദ്യ അ​ഭ്യ​സി​ക്കു​ന്ന​ത്. ഇ​വ​രു​ടെ മാ​താ​വാ​ണ്​ ഇ​വ​ർ​ക്ക്​ അ​റി​വ്​ പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത്.


വൈ​ജ്ഞാ​നി​ക^​മാ​ന​വ വി​ക​സ​ന അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ) 2018 മാ​ർ​ച്ചി​ൽ അ​വ​ത​രി​പ്പി​ച്ച ‘റ​ഹാ​ൽ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​വ​ർ കു​ട്ടി​ക​ൾ​ക്ക്​ വീ​ട്ടി​ലെ വി​ദ്യാ​ഭ്യാ​സം തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ദ്ധ​തി​യു​ടെ പൈ​ല​റ്റ്​ പ്രോ​ഗ്രാം 2018 സെ​പ്​​റ്റം​ബ​റി​ൽ ആ​രം​ഭി​ച്ചു. 2019 മാ​ർ​ച്ചി​ൽ പ​ദ്ധ​തി​യു​ടെ പ​രീ​ക്ഷ​ണ ഘ​ട്ടം അ​വ​ലോ​ക​നം ചെ​യ്യും. ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കു​ടും​ബ​വു​മാ​യി ആ​ശ​യ​ങ്ങ​ൾ കൈ​മാ​റി. വീ​ട്​ സ്​​കൂ​ളാ​യി മാ​റി​യ​തി​െ​ൻ​റ അ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹം കു​ട്ടി​ക​ളോ​ട്​ ചോ​ദി​ച്ച​റി​ഞ്ഞു. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ദു​ബൈ എ​ക്​​സി​ക്യൂ​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മും ​അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - students study-uae-uae news
Next Story