സ്റ്റുഡൻറ്സ് ഇന്ത്യ ടീൻസ് സ്പാർക്കിന് തുടക്കം
text_fieldsസ്റ്റുഡൻറ്സ് ഇന്ത്യ റിയാദ് ദമ്മാം ജിദ്ദ പ്രോവിൻസുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടീൻസ് സ്പാർക്കിന് തുടക്കമായേപ്പാൾ
റിയാദ്: കൗമാര വിദ്യാർഥികൾക്കായി സ്റ്റുഡൻറ്സ് ഇന്ത്യ റിയാദ്, ദമ്മാം, ജിദ്ദ പ്രോവിൻസുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വെക്കേഷൻ പ്രോഗ്രാം 'ടീൻസ് സ്പാർക്കി'ന് തുടക്കമായി. സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയുടെ ഉദ്ഘാടനം എസ്.ഐ.ഒ ദേശീയ പ്രസിഡൻറ് എസ്. മുഹമ്മദ് സൽമാൻ അഹ്മദ് നിർവഹിച്ചു.
ആത്മീയവും സർഗാത്മകവുമായി കരുത്താർജിച്ച് വിശ്വാസവും മതദർശനവും അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന സംഘമായി യുവതലമുറ മാറണമെന്ന് അദ്ദേഹം പറഞ്ഞു. മോട്ടിവേഷനൽ പ്രഭാഷകൻ പി.എം.എ. ഗഫൂർ മുഖ്യാതിഥിയായിരുന്നു. പുറമെ കാണുന്ന നിറമുള്ള കാഴ്ചകളല്ല അകമേയുള്ള കാമ്പുള്ള ആത്മാവിനെയാണ് നാം തിരഞ്ഞെടുക്കേണ്ടതെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമപ്പെടുത്തി. സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് കൗമാര വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. പരിപാടികൾ സെപ്റ്റംബർ 11 വരെ നീളും. സ്റ്റുഡൻറ്സ് ഇന്ത്യ മെംബർ നജ ഇഖ്ബാൽ ഉദ്ഘാടന ചടങ്ങിൽ അവതാരകയായിരുന്നു. സ്റ്റുഡൻറ്സ് ഇന്ത്യ സൗദി രക്ഷാധികാരി കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചീഫ് കോഒാഡിനേറ്റർ ടി.കെ. സാജിദ് പാറക്കൽ സ്വാഗത ഭാഷണം നടത്തി. റൂഹൈം മൂസ ഗാനമാലപിച്ചു. മുഹമ്മദ് ഇഹാബ് ഖിറാഅത്തും ജമീൽ മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

