ശൈഖ് സായിദിന്റെ കൂറ്റന്‍ കൊളാഷ് ഒരുക്കി വിദ്യാര്‍ഥികള്‍
text_fieldsഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഇന്‍സൈറ്റ് സമ്മര്‍ക്യാമ്പിലെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ഒരുക്കിയ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താനെ കുറിച്ചുള്ള കൊളാഷ്
അബൂദബി: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താന്റെ ജീവിതരേഖയും യു.എ.ഇ രൂപീകരണ ചരിത്രവും നേട്ടങ്ങളുടെ പട്ടികയും പ്രതിപാദിക്കുന്ന അറബിക് ന്യൂസ് പേപ്പര്‍ കട്ടിങുകള്‍ ഉപയോഗിച്ച് കൂറ്റന്‍ കൊളാഷ് ഒരുക്കി വിദ്യാര്‍ഥികള്‍. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച പത്തു ദിവസത്തെ ഇന്‍സൈറ്റ് സമ്മര്‍ക്യാമ്പിലെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കൊളാഷ് തയ്യാറാക്കിയത്. കുട്ടികളില്‍ സംഘബോധവും രാഷ്ട്രചിന്തയും പ്രചോദിപ്പിക്കുന്നതിനായി നല്‍കിയ ടാസ്‌കുകളില്‍ ഒന്നായിരുന്നു ശൈഖ് സായിദ് കൊളാഷ് നിര്‍മ്മാണം. ക്യാമ്പിലെ ഒമ്പതാം ദിവസം രണ്ട് മണിക്കൂര്‍ സമയം കൊണ്ട് 12 വിദ്യാര്‍ഥികളാണ് കൊളാഷ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന് അഞ്ച് മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുമുണ്ട്. കൊളാഷ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് അവാര്‍ഡിനായി സമര്‍പ്പിച്ചിരിക്കുകയാണ്.
ശൈഖ് സായിദിനോടുള്ള ആദര സൂചകമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ കൊളാഷ് ചിത്രമാണിതെന്ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹിദായത്തുല്ല, എജുക്കേഷന്‍ സെക്രട്ടറി മുസ്തഫ വാഫി, ഇന്‍സൈറ്റ് സമ്മര്‍ ക്യാമ്പ് ചീഫ് മെന്റര്‍ അഡ്വ. ബിലാല്‍ മുഹമ്മദ്, പെന്‍സ്‌കില്‍ ട്രെയിനിങ് അക്കാദമി എം.ഡി നാസര്‍ ഹുദവി, ശബിത ടി.പി എന്നിവര്‍ അഭിപ്രായപ്പെട്ടു. ജസീം റഹ്‌മാന്‍, അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി.
ഇസ്ലാമിക് സെന്റര്‍ മെയിന്‍ ഹാളില്‍ സജ്ജീകരിച്ച സായിദ് കൊളാഷ് ഇന്ത്യന്‍ എംബസി കോ ഓര്‍ഡിനേഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി അഫയേര്‍സ് ഫസ്റ്റ് സെക്രട്ടറി ജ്യോര്‍ജി ജോര്‍ജ് അനാച്ഛാദനം ചെയ്തു. അബൂദബി കമ്മ്യൂണിറ്റി പൊലീസ് വാറന്‍റ് ഓഫിസര്‍ അയിഷ ശഹി, ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റുമാരായ എൻജി. സമീര്‍, അഹമ്മദ് കുട്ടി തൃത്താല, നൗഷാദ് ഹാഷിം ബക്കര്‍, അബ്ദുറഹ്‌മാന്‍ തങ്ങള്‍, ഇബ്രാഹിം മുസ്ല്യാര്‍, അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി സിദ്ധീഖ് എളേറ്റില്‍, സ്‌പോര്‍ട്ട്‌സ് സെക്രട്ടറി അനീഷ് മംഗലം, ഇന്റേണല്‍ ഓഡിറ്റര്‍ അലി അബ്ദുല്ല, റിലീജിയസ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സത്യബാബു, മലയാളി സമാജം പ്രസിഡന്‍റ് സലീം ചിറക്കല്‍, കമ്മ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറണ്ട് ഓഫീസര്‍ ആയിഷ ഷെഹി, കെ.എം.സി.സി, സുന്നി സെന്റര്‍ പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

