Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ർ​ബു​ദ...

അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് ത​ല​മു​ടി ദാ​നം ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് ത​ല​മു​ടി ദാ​നം ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ
cancel
camera_alt

അ​ൽ​ഐ​ൻ ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ മു​ടി​മു​റി​ച്ച്​ ന​ൽ​കു​ന്നു

അ​ൽ​ഐ​ൻ: അ​ർ​ബു​ദ​ത്തെ അ​തി​ജീ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഹെ​യ​ർ ഡൊ​ണേ​ഷ​ൻ ചാ​രി​റ്റി കാ​മ്പ​യി​ൻ ‘ഹെ​യ​ർ ഫോ​ർ ഹോ​പ്പ്’ എ​ന്ന പേ​രി​ൽ അ​ൽ​ഐ​ൻ ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ അ​തി​ന്‍റെ ര​ണ്ടാം ഘ​ട്ടം സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ളി​ന്‍റെ ഹെ​യ​ർ ഡൊ​ണേ​ഷ​ൻ ചാ​രി​റ്റി കാ​മ്പ​യി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ന് ന​ല്ല പ്ര​തി​ക​ര​ണ​ങ്ങ​ൾ ല​ഭി​ച്ച​തി​നാ​ൽ, ര​ണ്ടാം ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ഉ​ത്സാ​ഹ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും മ​റ്റും പ​ങ്കാ​ളി​ക​ളാ​യ​ത്. 26 പേ​ർ മു​ടി മു​റി​ച്ചു​ന​ൽ​കി​യ​തി​ൽ ആ​റു ര​ക്ഷി​താ​ക്ക​ളും അ​ഞ്ച് അ​ധ്യാ​പി​ക​മാ​രും പ​ങ്കാ​ളി​ക​ളാ​യി.

അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് കീ​മോ ചി​കി​ത്സ ന​ൽ​കു​മ്പോ​ൾ കൊ​ഴി​ഞ്ഞു​പോ​കു​ന്ന മു​ടി​ക്ക് പ​ക​ര​മാ​യി വി​ഗ് ത​യാ​റാ​ക്കി ന​ൽ​കാ​നാ​ണ് മു​ടി മു​റി​ച്ചു​ന​ൽ​കു​ന്ന​ത്. അ​ർ​ബു​ദം​കൊ​ണ്ട് വി​ഷ​മി​ക്കു​ന്ന​വ​രു​ടെ സ​ന്തോ​ഷ​ത്തി​നാ​യി ഇ​ത്ര​യെ​ങ്കി​ലും ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു. ലോ​ക്ക് ഓ​ഫ് ഹോ​പ്പ്, ദു​ബൈ, അ​ൽ മു​ബാ​സ​റ സ​ലൂ​ൺ അ​ൽ​ഐ​ൻ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsDonateCancer PatientsHair
News Summary - Students Donate Hair to Cancer Patients
Next Story