Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശക്തമായ...

ശക്തമായ പാ​സ്​​പോ​ർ​ട്ട്​: യു.​എ.​ഇ​ക്ക്​ ആഗോളതലത്തിൽ 15ാം സ്ഥാ​നം

text_fields
bookmark_border
ശക്തമായ പാ​സ്​​പോ​ർ​ട്ട്​: യു.​എ.​ഇ​ക്ക്​ ആഗോളതലത്തിൽ 15ാം സ്ഥാ​നം
cancel
Listen to this Article

ദു​ബൈ: ലോ​ക​ത്തെ പ്ര​ബ​ല​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ യു.​എ.​ഇ പാ​സ്​​പോ​ർ​ട്ടി​ന്​ 15ാം സ്ഥാ​നം. ഹെ​ൻ​ലി പാ​സ്​​പോ​ർ​ട്ട്​ ഇ​ൻ​ഡ​ക്സി​ലാ​ണ്​ 'കോ​വി​ഡ്​ വി​ജ​യി' എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ യു.​എ.​ഇ പാ​സ്​​പോ​ർ​ട്ടി​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷം കോ​വി​ഡ്​ മ​ഹാ​മാ​രി​യി​ൽ ലോ​കം വി​റ​ങ്ങ​ലി​ച്ച്​ നി​ന്ന​പ്പോ​ഴും യു.​എ.​ഇ പാ​സ്​​പോ​ർ​ട്ട്​ ശ​ക്ത​മാ​യി നി​ല​കൊ​ണ്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ ​വി​ശേ​ഷ​ണം ന​ൽ​കി​യ​ത്. ഒ​രു പാ​സ്​​പോ​ർ​ട്ട്​ ഉ​ട​മ​ക്ക്​ അ​തു​പ​യോ​ഗി​ച്ച്​ മു​ൻ​കൂ​ർ വി​സ​യി​ല്ലാ​തെ​യും ഓ​ൺ അ​റൈ​വ​ൽ വി​സ​യി​ലും എ​ത്ര രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ ​പാ​സ്​​പോ​ർ​ട്ടി​ന്‍റെ പ്ര​ബ​ല​ത നി​ശ്ച​യി​ക്കു​ന്ന​ത്. 176 ആ​ണ്​ യു.​എ.​ഇ പാ​സ്​​പോ​ർ​ട്ടി​ന്‍റെ സ്​​കോ​ർ. അ​താ​യ​ത്​ യു.​എ.​ഇ പാ​സ്​​പോ​ർ​ട്ട്​ ഉ​ള്ള​യാ​ൾ​ക്ക്​ വി​സ​യി​ല്ലാ​തെ​യും ഓ​ൺ അ​റൈ​വ​ൽ വി​സ​യി​ലും 176 രാ​ജ്യ​ങ്ങ​ൾ സ​ഞ്ച​രി​ക്കാം.

ജി.​സി.​സി മേ​ഖ​ല​യി​ലും അ​റ​ബ്​ ലോ​ക​ത്തും ത​ന്നെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ട്​ യു.​എ.​ഇ​യു​ടേ​താ​ണെ​ന്ന്​ ഹെ​ൻ​ലി ഇ​ൻ​ഡ​ക്സ്​ പ​റ​യു​ന്നു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ഡേ​റ്റ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഹെ​ൻ​ലി റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​രു ദ​ശ​ക​ത്തി​നി​ടെ 49 സ്ഥാ​ന​ങ്ങ​ൾ ക​യ​റി​യാ​ണ്​ യു.​എ.​ഇ പാ​സ്​​പോ​ർ​ട്ട്​ 15ാമ​ത്​ എ​ത്തി​യി​രി​ക്കു​ന്ന​ത്. 2012ൽ ​യു.​എ.​ഇ 64ാം സ്ഥാ​ന​ത്താ​യി​രു​ന്നു.

2006ൽ ​നി​ല​വി​ൽ വ​ന്ന ഹെ​ൻ​ലി ഇ​ൻ​ഡ​ക്സി​ൽ യു.​എ.​ഇ​ക്ക്​ ല​ഭി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സ്ഥാ​ന​മാ​ണ്​ ഇ​പ്പോ​ഴ​ത്തേ​ത്. ആ​ദ്യ 20 സ്ഥാ​ന​ത്തി​നു​ള്ളി​ലെ​ത്തി​യ ഏ​ക അ​റ​ബ്​ രാ​ജ്യ​മാ​ണ്​

യു.എ.​ഇ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEStrong passport
News Summary - Strong passport: UAE ranks 15th globally
Next Story