താരങ്ങളെ വിളയിച്ചെടുത്ത് അറേബ്യൻ സ്ൈട്രക്കേഴ്സ്
text_fieldsഏത് സ്പോർട്സിനും നല്ല വളക്കൂറുള്ള മണ്ണാണ് യു.എ.ഇ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ കായിക താരങ്ങൾ പരിശീലനത്തിനെത്തുന്ന കായിക കേന്ദ്രം. ഈ മണ്ണിൽ താരങ്ങളെ വിളയിച്ചെടുക്കുകയാണ് എറണാകുളം സ്വദേശിയും കേരള സംസ്ഥാന ജൂനിയർ ടീം മുൻ പരിശീലകനുമായിരുന്ന അരുൺ പ്രതാപ് തെൻറ അറേബ്യൻ സ്ട്രൈക്കേഴ്സിലൂടെ. ഇതിനകം ഇന്ത്യൻ അണ്ടർ 17 ക്യാമ്പിലേക്കും യു.എ.ഇയിലേ വിവിധ ക്ലബ്ബുകളിലേക്കും ഒരുപിടി താരങ്ങളെ സംഭാവന ചെയ്തു അറേബ്യൻ സ്ൈട്രക്കേഴ്സ്. ദുബൈ സ്പോർട്സ് കൗൺസിൽ ലീഗിൽ പങ്കെടുക്കാനും ബ്രസീലിയൻ പരിശീലകൻ മാർക്കോസ് പെരേരയെ ക്യാമ്പിലെത്തിക്കാനുമുള്ള ശ്രമത്തിലാണ് സ്ട്രൈക്കേഴ്സ്.
ആറ് മുതൽ 17 വയസ് വെര പ്രായമുള്ള കുട്ടികൾ അക്കാദമിയിലുണ്ട്. അൽ ഖിസൈസിലെ അൽ സലാം സ്കൂളാണ് മുഖ്യ പരിശീലന കേന്ദ്രമെങ്കിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും സമയവും സൗകര്യവും അനുസരിച്ച് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ മൈതാനങ്ങളിൽ പരിശീലനം സംഘടിപ്പിക്കുണ്ട്. വിവിധ ക്ലബ്ബുകളിലെ കുട്ടികളുമായി അവിടെയെത്തി സൗഹൃദ മത്സരവും സംഘടിപ്പിക്കുന്നു. സ്വന്തമായി ടാലൻറ് ഹണ്ട് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനൊപ്പം റിലയൻസ് ഉൾപെടെയുള്ളവർ നടത്തുന്ന ടാലൻറ് ഹണ്ടിലേക്ക് സ്വന്തം കുട്ടികളെ എത്തിക്കാനും മുൻകൈയെടുക്കുന്നു.
യു.എ.ഇയിലെ പ്രമുഖ ക്ലബുകളാണയ ഷബാബ് അൽ അഹ്ലിയിലും അൽ നാസറിലുമെല്ലം അറേബ്യൻ സ്ട്രൈക്കേഴ്സിെൻറ കുട്ടികൾ ഇടംപിടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ പരിശീലനത്തിന് അവസരം ലഭിച്ച ആര്യൻ ഹരിദാസും ഗോകുൽ ബാലുവും പയറ്റിത്തെളിഞ്ഞത് അരുൺ പ്രതാപിെൻറ കീഴിലാണ്. ഇവർക്ക് പുറമെ അൻഗദ് പാണ്ഡേ, ഇഹാൻ യാസിർ ശൈഖ് എന്നിവർക്ക് മാഞ്ചസ്റ്റർ സിറ്റിയിലും തേജസ്, സാദ് മുഹമ്മദ് എന്നിവർക്ക് അൽനാസറിലും അർമാൻ നൂറാനിക്കും ഹത്തീം അലിക്കും ഷബാബ് അൽ അഹ്ലിയിലും സെഹൽ ഷിബുവിന് റിലയൻസിലും സെലക്ഷൻ കിട്ടി. ഇന്ത്യൻ അണ്ടർ 16 ടീമിലെ കെവിൻ റോസിന് വഴിതെളിച്ചത് അറേബ്യൻ സ്ട്രൈക്കേഴ്സാണ്. അരുൺ പരിശീലിപ്പിച്ച ടീമിന് മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലണ്ടിലെ ഗ്രൗണ്ടിൽ പരിശീലനത്തിന് അവസരം ലഭിച്ചിരുന്നു.
സാമ്പത്തിക നേട്ടത്തേക്കാൾ തെൻറ ലക്ഷ്യം കുട്ടികളുടെ ഭാവി വാർത്തെടുക്കുക എന്നതാണെന്ന് അരുൺ പ്രതാപ് പറയുന്നു. കുട്ടികളുടെ ശാരീരിക ക്ഷമത അളക്കാനും അതിനനുസരിച്ച് ഭക്ഷണ ക്രമീകരണം നടത്താനും ഡയറ്റീഷ്യെൻറ സഹായമുണ്ട്. ശാരീരിക ക്ഷമത അറിയാൻ യോയോ ടെസ്റ്റ് പോലുള്ള സൗകര്യവുമുണ്ട്. പാസിങ്, ടേണിങ്, ഡ്രിബ്ലിങ്, ഗോൾ കീപ്പിങ്, റിസീവിങ് എന്നിവയെല്ലാം പരിശീലിപ്പിക്കാൻ വേറെ പരിശീലകരും അണിനിരക്കുന്നു. സെൻസ്റ്റാർ സ്പോർട്സ് സർവീസിെൻറ സഹകരണത്തോടെയാണ് അറേബ്യൻ സ്ട്രൈക്കേഴ്സിെൻറ പ്രവർത്തനം.
ബ്രസീലിയൻ കോച്ചെത്തും
ബ്രസീലിയൻ പരിശീലകനും ഇന്ത്യയിലെയും ബ്രസീലിലെയും വിവിധ ക്ലബ്ബുകളിലെ മുൻ താരവുമായിരുന്ന മാർക്കോസ് പെരേരയെ ക്യാമ്പിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അറേബ്യൻ സ്ട്രൈക്കേഴ്സ്. ഡിസംബറോടെ ദുബൈയിലെത്താൻ പദ്ധതിയുണ്ടെന്ന് മാർക്കോസ് പെരേര 'ഗൾഫ് മാധ്യമത്തോട്' പറഞ്ഞു. മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്, സാൽഗോക്കർ, വാസ്കോ ഗോവ, ജെ.സി.ടി എന്നീ ക്ലബുകളിൽ കളിച്ചിട്ടുണ്ട് മാർക്കോസ്. ബ്രസീലിലെ ഫസ്റ്റ് ഡിവിഷൻ ക്ലബായ ദൂരാഡോസ് അത്ലിറ്റിക്കോയുടെ പരിശീലകനാണ്. വിവിധ ക്ലബുകളുടെ ടെക്നിക്കൽ അസിസ്റ്റൻറായും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടികളെ ശാരീരികമായും മാനസീകമായും കരുത്തരാക്കുക എന്നതാണ് തെൻറ ലക്ഷ്യമെന്ന് മാർക്കോസ് പെരേര പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

