Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ടി​ച്ചു​ത​ക​ർ​ത്ത്​...

അ​ടി​ച്ചു​ത​ക​ർ​ത്ത്​ യു.​എ.​ഇ; സിം​ഗ​പ്പൂ​രി​നെ​തി​രെ കൂ​റ്റ​ൻ ജ​യം

text_fields
bookmark_border
അ​ടി​ച്ചു​ത​ക​ർ​ത്ത്​ യു.​എ.​ഇ; സിം​ഗ​പ്പൂ​രി​നെ​തി​രെ കൂ​റ്റ​ൻ ജ​യം
cancel
camera_alt

സെ​ഞ്ച്വ​റി നേ​ടി​യ മു​ഹ​മ്മ​ദ്​ വ​സീ​മി​നെ വൃ​ത്യ അ​ര​വി​ന്ദ്​ അ​ഭി​ന​ന്ദി​ക്കു​ന്നു

ദു​ബൈ: ഏ​ഷ്യ ക​പ്പ്​ യോ​ഗ്യ​ത ല​ക്ഷ്യ​മി​ട്ട്​ ന​ട​ക്കു​ന്ന എ.​സി.​സി മെ​ൻ​സ്​ പ്രീ​മി​യ​ർ ക​പ്പി​ൽ യു.​എ.​ഇ​ക്ക്​ കൂ​റ്റ​ൻ ജ​യം. ര​ണ്ട്​ താ​ര​ങ്ങ​ൾ സെ​ഞ്ച്വ​റി ക​ണ്ടെ​ത്തി​യ മ​ത്സ​ര​ത്തി​ൽ 201 റ​ൺ​സി​നാ​ണ്​ സിം​ഗ​പ്പൂ​രി​നെ ത​ക​ർ​ത്ത​ത്. യു.​എ.​ഇ ഉ​യ​ർ​ത്തി​യ 471 റ​ൺ​സ്​ എ​ന്ന പ​ടു​കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​ലേ​ക്ക്​ ബാ​റ്റ്​ വീ​ശി​യ സിം​ഗ​പ്പൂ​രി​ന്​ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 279 റ​ൺ​സ്​ എ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. വി​ക്ക​റ്റ്​ കീ​പ്പ​ർ വൃ​ത്യ അ​ര​വി​ന്ദി​ന്‍റെ​യും (133 പ​ന്തി​ൽ 174) നാ​യ​ക​ൻ മു​ഹ​മ്മ​ദ്​ വ​സീ​മി​ന്‍റെ​യും (82 പ​ന്തി​ൽ 160) വെ​ടി​ക്കെ​ട്ടാ​ണ്​ യു.​എ.​ഇ​ക്ക്​ കൂ​റ്റ​ൻ സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. അ​യാ​ൻ അ​ഫ്​​സ​ൽ ഖാ​ൻ (50 പ​ന്തി​ൽ 74) മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

22 റ​ൺ​സി​ലെ​ത്തി​യ​പ്പോ​ൾ ആ​ദ്യ വി​ക്ക​റ്റ്​ വീ​ണെ​ങ്കി​ലും പി​ന്നീ​ട്​ ക​ണ്ട​ത്​ ഡ​ബി​ൾ സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു. പ​തി​യെ തു​ട​ങ്ങി​യ വ​സീ​മും അ​ര​വി​ന്ദും പി​ന്നീ​ട്​ ക​ത്തി​ക്ക​യ​റി. 16 സി​ക്സും ഒ​മ്പ​ത്​ ​ഫോ​റും അ​ട​ങ്ങി​യ​താ​യി​രു​ന്നു വ​സീ​മി​ന്‍റെ ഇ​ന്നി​ങ്​​സെ​ങ്കി​ൽ ഏ​ഴ്​ സി​ക്സും 17 ഫോ​റും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു അ​ര​വി​ന്ദി​ന്‍റെ ഇ​ന്നി​ങ്​​സ്. 28ാം ഓ​വ​റി​ൽ വ​സീം പു​റ​ത്താ​കു​മ്പോ​ൾ സ്വ​ന്തം സ്​​കോ​ർ 160ൽ ​എ​ത്തി​ച്ചി​രു​ന്നു. ചെ​ന്നൈ​ക്കാ​ര​നാ​യ അ​ര​വി​ന്ദ്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ്​ യു.​എ.​ഇ​ക്കാ​യി മി​ക​ച്ച സ്​​കോ​ർ നേ​ടു​ന്ന​ത്. കു​വൈ​ത്തി​നെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ 185 റ​ൺ​സെ​ടു​ത്തി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ സിം​ഗ​പ്പൂ​രി​ന്‍റെ വി​ക്ക​റ്റു​ക​ൾ വീ​ണു​കൊ​ണ്ടി​രു​ന്നു. മു​ഹ​മ്മ​ദ്​ വ​സീ​മാ​ണ്​ ക​ളി​യി​ലെ താ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SingaporeUAEBig win
News Summary - Striker UAE; Big win against Singapore
Next Story