അബൂദബി ടാക്സികളിൽ കർശന പരിശോധന
text_fieldsഅബൂദബി: എമിറേറ്റിലെ ടാക്സികള്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള കര്‍ശന പരിശോധനകള്‍ക്ക് തുടക്കമിട്ട് അബൂദബി മൊബിലിറ്റി. ടാക്സി വാഹനങ്ങള്‍ ശുചിത്വവും സുരക്ഷാ നിയമങ്ങളും പാലിക്കുന്നുണ്ടോ, പ്രവര്‍ത്തന പ്രോട്ടോകോളുകള്‍ പിന്തുടരുന്നുണ്ടോ എന്നീ കാര്യങ്ങളാണ് പരിശോധിക്കുന്നത്. സുരക്ഷിതവും ഉപഭോക്തൃസൗഹൃദവുമായ ഗതാഗത സാഹചര്യവും നിലനിര്‍ത്തി ടാക്സി സേവനങ്ങളുടെ ഗുണമേന്മ കൂടുതല്‍ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അധികൃതർ പരിശോധനക്ക് തുടക്കമിട്ടത്. ശുചിത്വം, ഡ്രൈവറുടെ സ്വഭാവം, വാഹനത്തിന്റെ അവസ്ഥ, ലൈസന്‍സിങ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ പരിശോധനയിലുള്‍പ്പെടും. മികച്ച അന്താരാഷ്ട്ര രീതികള്‍ സമന്വയിപ്പിക്കുന്നതും എമിറേറ്റിലെ ഗതാഗത മേഖലയില്‍ പൊതുജനവിശ്വാസം വര്‍ധിപ്പിക്കുന്നതും പരിശോധനയുടെ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

