വാഹനം ഇടിച്ചിട്ട് നിർത്താതെ പോയാൽ ശക്തമായ നടപടി
text_fieldsഷാർജ: അപകടം വരുത്തിയ ശേഷം വാഹനം നിർത്താതെ പോകുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഷാർജ പൊലീസ്. ചെറു അപകടങ്ങളാണെങ്കിലും വാഹനം നിർത്താതെ പോയാൽ നിയമ നടപടികൾ നേരിടേണ്ടി വരും. അപകടം ചെറുതോ വലുതോ എന്ന് നോക്കാതെ എല്ലാ വാഹനാപകടങ്ങളും നിർബന്ധമായും പൊലീസിൽ റിപോർട്ട് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങളിൽ ചെറു ഉരസൽ ആയാലും അപകട സ്ഥലത്തു നിന്ന് മുങ്ങിയാൽ ഹിറ്റ് ആന്‍റ് റൺ വിഭാഗത്തിലാണ് പരിഗണിക്കുക.
പാർക്കിങ് മേഖലകൾ, താമസ പരിസരങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ചെറു അപകടങ്ങൾ പൊലീസിൽ റിപോർട്ട് ചെയ്യേണ്ടതില്ലെന്ന ജനങ്ങളിലെ തെറ്റായ ധാരണ തിരുത്തുകയാണ് പുതിയ ട്രാഫിക് ക്യാമ്പയിനിന്‍റെ ലക്ഷ്യം. അപകട സ്ഥലങ്ങളിൽ നിന്ന് മുങ്ങിയാൽ 500 ദിർഹം പിഴയും ലൈസൻസിൽ എട്ട് ബ്ലാക്ക്പോയിന്റും രേഖപ്പെടുത്തും. കൂടാതെ വാഹനം ഏഴു ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.
വാഹനം വിട്ടുനിൽകാൻ 5000 ദിർഹം വരെ ഫീസ് ഈടാക്കും. നിയമലംഘനം ആവർത്തിക്കുകയോ ബ്ലാക്ക് പോയിന്‍റുകൾ കൂടുകയോ ചെയ്താൽ ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിക്കും. ട്രാഫിക് ബോധവത്കരണ ക്യാമ്പയിനിന്‍റെ ഭാഗമായി പ്രത്യേക വീഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഡ്രൈവർ സംഭവ സ്ഥലത്തു നിന്ന് സ്ഥലം വിടുന്നതിനെ തുടർന്ന് ചെറു അപകടങ്ങൾ പോലും വലിയ നിയമ നടപടികളിലേക്ക് നീങ്ങുന്നതിന് വഴിവെക്കുന്നത് വീഡിയോയിൽ ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

