ഷാർജയിലെ സെമ്നാനിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചു
text_fieldsസെമ്നാനിൽ സേവ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നു
ഷാർജ: എമിറേറ്റിലെ സെമ്നാൻ മേഖലയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ച് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് (സേവ). 23.696 കിലോമീറ്റർ നീളത്തിൽ 242 വിളക്കു കാലുകൾക്കൊപ്പം എൽ.ഇ.ഡി ബൾബുകളും ഏഴ് വിതരണ പാനലുകളുമാണ് സ്ഥാപിച്ചത്.
നിശ്ചിത പദ്ധതി പ്രകാരം എല്ലാ മേഖലകളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നതായി ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ എൻജിനീയർ അഹമ്മദ് അൽ ബാസ് പറഞ്ഞു.
സെമ്നാനിൽ ഒരു മാസം കൊണ്ട് എല്ലാ പ്രവൃത്തികളും പൂർത്തീകരിക്കാനായി. ഇതുവഴി റോഡ് ഉപഭോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാനും മേഖലയിലെ നഗര സൗന്ദര്യം നിലനിർത്താനും സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

