തെരുവുനാടകമത്സരം 26, 27 തീയതികളിൽ
text_fieldsഅബൂദബി: ഇന്ത്യന്‍ നാടക വേദികള്‍ക്ക് രാഷ്ട്രീയ മാനങ്ങള്‍ നല്കിയ സഫ്ദർ ഹാഷ്മിയുടെ സ്മരണാർഥം ശക്തി തിയറ്റേഴ്സ് അബൂദബിയുടെ ആഭിമുഖ്യത്തിൽ യു.എ.ഇ തല തെരുവുനാടക മത്സരം സംഘടിപ്പിക്കുന്നു.
ഏപ്രിൽ 26, 27 തീയതികളിലായി കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിൽ അരങ്ങേറുന്ന മത്സരത്തിൽ വിവിധ എമിറേറ്റുകളിൽനിന്നായി ഒമ്പത് നാടകങ്ങൾ മാറ്റുരക്കും.
വിമുക്തി (ശക്തി സനയ മേഖല), കാട്ടുമാക്കാൻ (ചമയം ഷാർജ), വെട്ടുക്കിളികൾ (ശക്തി ഷാബിയ മേഖല), ഗർ (അഖണ്ട ദുബൈ), കാടകം (ശക്തി നാദിസിയ മേഖല), കിണർ (ഒണ്ടാരിയോ തിയറ്റേഴ്സ്), തിരിച്ചറിവുകൾ (ശക്തി ഖാലിദിയ മേഖല), തിരുത്ത് (എഡി ക്ലബ് അബൂദബി), ദുരന്തഭൂമി (ശക്തി നജ്ദ യൂനിറ്റ്) എന്നീ നാടകങ്ങളാണ് മത്സര രംഗത്തുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച അവതരണം, രണ്ടാമത്തെ അവതരണം, മികച്ച സംവിധായകൻ, രണ്ടാമത്തെ സംവിധായകൻ, മികച്ച നടി, രണ്ടാമത്തെ നടി, മികച്ച നടൻ, രണ്ടാമത്തെ നടൻ, മികച്ച ബാലതാരം എന്നീ വിഭാഗങ്ങളായിരിക്കും അവാർഡിനായി പരിഗണിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

