Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബീച്ചിലെത്തിയവർക്ക്​...

ബീച്ചിലെത്തിയവർക്ക്​ നാ​യുടെ കടി; ഉടമകളായ പെൺകുട്ടികൾ പിടിയിൽ

text_fields
bookmark_border
ബീച്ചിലെത്തിയവർക്ക്​ നാ​യുടെ കടി; ഉടമകളായ പെൺകുട്ടികൾ പിടിയിൽ
cancel

ഫു​ജൈ​റ: ഖി​ദ്ഫ ബീ​ച്ചി​ല്‍ കു​ട്ടി​ക​ളു​മാ​യി വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന മാ​താ​വി​നും ര​ണ്ടു​ കു​ട്ടി​ക​ൾ​ക്കും നാ​യു​ടെ ക​ടി​യേ​റ്റു. നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍നി​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ത​ന്‍റെ കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ്​ മാ​താ​വി​ന്​ ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്താ​യി ക​ടി​യേ​റ്റ​ത്. ശ​നി​യാ​ഴ്ച​യാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്.

ബീ​ച്ചി​ലേ​ക്ക് വ​ന്ന മൂ​ന്ന് പെ​ണ്‍കു​ട്ടി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നാ​യാ​ണ്‌ ആ​ക്ര​മി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ സ്ത്രീ​യോ​ട് മാ​പ്പ് പ​റ​ഞ്ഞ് പെ​ണ്‍കു​ട്ടി​ക​ള്‍ ക​ട​ന്നു ക​ള​ഞ്ഞു. പ​രി​ക്കേ​റ്റ സ്ത്രീ ​ഉ​ട​ന്‍ ത​ന്നെ കു​ട്ടി​ക​ളു​മാ​യി തൊ​ട്ട​ടു​ത്തു​ള്ള ഖോ​ര്‍ഫ​ക്കാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തു. നാ​യു​മാ​യി വ​ന്ന പെ​ണ്‍കു​ട്ടി​ക​ളെ പി​ന്നീ​ട്​ പൊ​ലീ​സ്​ അ​ന്വേ​ഷി​ച്ച്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മ​റ്റു​ള്ള​വ​രെ ദ്രോ​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റം ക​ണ്ടാ​ൽ 999 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഫു​ജൈ​റ പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog attackUAE
News Summary - stray dog attack
Next Story