കഥ, കവിത, ലേഖനമെഴുത്ത് മത്സരം
text_fieldsഅബൂദബി: മലയാളി സമാജം ‘മുഖഛായ’ എന്ന പേരിൽ പുറത്തിറക്കുന്ന മാഗസിന്റെ ഭാഗമായി യു.എ.ഇയിൽ സ്ഥിരതാമസമാക്കിയവർക്കായി കഥ, കവിത, ലേഖനമെഴുത്ത് മൽസരങ്ങൾ സംഘടിപ്പിക്കുന്നു. കഥകളും കവിതകളും സ്വതന്ത്രമായ മൗലിക സൃഷ്ടികളായിരിക്കണം. ലേഖന മത്സരത്തിന്‍റെ വിഷയങ്ങള്‍ പ്രത്യേകം അറിയിക്കുന്നതാണ്.
എല്ലാ സൃഷ്ടികളും യു.എ.ഇയിലെ നിലവിലെ സാഹചര്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായിരിക്കണം. കവിത ഒരു പേജിലും കഥ ഒന്നര പേജിലും ലേഖനം രണ്ടര പേജിലും കവിയരുത്. സൃഷ്ടികൾ മലയാളത്തില്‍ ആയിരിക്കണം. സൃഷ്ടികള്‍ ടൈപ്പ് ചെയ്ത് പി.ഡി.എഫ് ഫോര്‍മാറ്റില്‍ എമിറേറ്റ്സ് ഐ.ഡിയുടെ കോപ്പി സഹിതം mukhachayaadms@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അവസാന തീയതി: ഏപ്രില്‍ 18. വിവരങ്ങൾക്ക് 050 2737406, 055 7059769.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

