സ്റ്റോറീസിെൻറ സ്റ്റോറി കണ്ടത് ഒന്നരക്കോടിയാളുകൾ
text_fieldsദുബൈ:സാമൂഹിക മാധ്യമങ്ങൾ മുഖേനയുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രമോഷൻ ഇപ്പോൾ ഒരു പുതുമയില്ല. എന്നാൽ ദുബൈ ആസ്ഥാനമായ ബ്രോെനറ്റ് ഗ്രൂപ്പിെൻറ ലൈഫ് സ്റ്റെല്‍ ഡെസ്റ്റിനേഷനായ ‘സ്റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്സ്’ തങ്ങളുടെ ബ്രാന്‍ഡ് സന്ദേശം ഫേസ്ബുക്കിൽ പങ്കുവെച്ചത് മനോഹരമായ ഒരു സ്നേഹ കഥ പറഞ്ഞാണ്. മൂന്നു മിനിറ്റിൽ താഴെ മാത്രമുള്ള ആ വീഡിയോ സ്റ്റോറി ഒാൺലൈൻ സമൂഹത്തിന് ശരിക്കങ്ങ് ഇഷ്ടപ്പെട്ടുവെന്നു തന്നെ പറയാം. പത്തു ദിവസം കൊണ്ട് ഒന്നര കോടി ആളുകളാണ് ഫേസ്ബുക്കിലൂടെ മാത്രം അതു കണ്ടത്.
വാട്ട്സ്ആപ്പിലും മറ്റും ആയിരക്കണക്കിന് ഷെയറുകളും. കേവലം ഉപഭോക്തൃ ഉൽപന്നമെന്നതിലുപരി ഫർണിച്ചറുകൾ ജീവിതത്തിെൻറ ഭാഗമാണെന്ന് അടയാളപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഉദ്യമമെന്ന് ബ്രോെനറ്റ് സ്ഥാപകൻ കെ.പി സഹീര്‍ സ്റ്റോറീസ് പറഞ്ഞു. വിനയ് ജയ്സ്വാൾ സംവിധാനവും ജോബി ജോസെഫ് ക്രിയേറ്റീവ് സംവിധാനവും നിർവഹിച്ച വീഡിേയായിൽ 3ഇഡിയറ്റ്സ് ഫെയിം സൂരജ് ജഗൻ പാടുന്നു. ഫോട്ടോഗ്രാഫി നിർവഹിച്ചത് സൗരഭ് വിശ്വകർമ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
